കോവിഡിന് ശേഷം കുവൈത്തിൽ ജീവിതച്ചെലവ് വർദ്ധിച്ചു
കുവൈത്ത്: രാജ്യത്ത് സ്വദേശികൾക്കും വിദേശികൾക്കും തങ്ങളുടെ ജീവിതച്ചെലവുകൾ കോവിഡിന് മുമ്പുള്ളതിനേക്കൾ വളരെയേറെ വർദ്ധിച്ചതായി കണക്കുകൾ.
സാധനങ്ങൾ വാങ്ങാൻ വേണ്ടി സ്വൈപ്പിങ് കാർഡ്, ഇ-പെയ്മെന്റ് തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങൾ മുഖേന നടത്തുന്ന സാമ്പത്തിക വിനിയോഗങ്ങളാണ് പരിശോധിച്ചത്.
ജനുവരിയിലും ഫെബ്രുവരിയിലും 1.6 ബില്യൺ ആയിരുന്ന ജീവിതച്ചെലവുകളാണ് ജൂലായ് മാസത്തിന് ശേഷം 2 ബില്യൺ കുവൈത്തി ദീനാർ വരെയായത്. കോവിഡ് വ്യാപനം തുടങ്ങിയതിന് ശേഷം കഴിഞ്ഞ മെയ് മാസത്തിൽ ഇത് വെറും 950 മില്യൺ ദീനാർ ആയി കുറഞ്ഞിരുന്നു.
ജൂൺ 21ന് സാധാരണ നിലയിലേക്ക് ജനജീവിതം കൊണ്ടുവരുന്നതിന് ക്യാബിനറ്റ് തീരുമാനം വന്നതോടെയാണ് ചെലവുകൾ വർധിച്ചതെന്നാണ് കണക്കുകൾ കാണിക്കുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa