Monday, November 25, 2024
KuwaitTop Stories

ഹവാല്ലി മേഖലയിൽ ഏലി ശല്യം രൂക്ഷം; വാഹനങ്ങളുടെ കേബിളുകൾ അടക്കം കടിച്ചു മുറിക്കുന്നു

കുവൈത്ത് സിറ്റി: രാജ്യത്തെ ഏറ്റവും ജനസംഖ്യയുള്ള നഗര പ്രദേശങ്ങളിൽ ഒന്നായ ഹവാല്ലി മേഖലയിൽ എലി ശല്യം രൂക്ഷമാകുന്നതായി റിപ്പോർട്ട്.

കോവിഡ് കാരണം വിജനമായിരുന്ന പ്രദേശത്തെ റെസ്റ്റോറന്റുകളും മറ്റു ചരക്ക് കടകളും കൈയ്യേറിയിരുന്ന എലികൾ പാർക്ക് ചെയ്ത വാഹനങ്ങളുടെ കേബിളുകൾ അടക്കം കരണ്ട് മുറിക്കുന്നതായും പരാതി ഉയർന്നിട്ടുണ്ട്.

രാപകൽ വ്യത്യാസമില്ലാതെ എലികൾ നിർഭയം നഗരങ്ങളിൽ അലഞ്ഞു നടക്കുന്ന രംഗമാണ് നിലവിലുള്ളതെന്ന് പ്രാദേശിക മീഡിയ റിപ്പോർട്ട് ചെയ്തു.

മാലിന്യം നിക്ഷേപിക്കുന്ന ഭാഗങ്ങളിൽ പൂച്ചകൾക്കൊപ്പം ഭക്ഷണം കഴിക്കുന്ന രൂപത്തിൽ ഭീമാകാർന്മാരായ എലികളെയാണ് അന്വേഷണ സംഘത്തിന് കണ്ടെത്താനായത്. ജാഗ്രത പാലിച്ചില്ലെങ്കിൽ ഇലക്ട്രിസിറ്റി കേബിളുകളും എളികൾക്ക്‌ ഭക്ഷണമാകുമെന്ന് പ്രദേശ വാസികൾ ആശങ്ക പ്രകടിപ്പിച്ചു.

ഗവൺമെന്റ് സംവിധാനങ്ങൾ ശക്തമായി പരിശോധനകൾ തുടങ്ങിയതോടെ അല്പം ശമനമുണ്ടെങ്കിലും കൂട്ടമായി അപ്രത്യക്ഷമാകുന്നതിനാൽ അവയെ പിടികൂടാൻ വലിയ പ്രായസം നേരിടുന്നുണ്ടെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa