സൗദിയിൽ നിന്ന് ഇന്ത്യയിലേക്കുള്ള വന്ദേ ഭാരത് മിഷനും ചാർട്ടേഡ് വിമാനങ്ങളും സർവീസ് തുടരും
ജിദ്ദ: സൗദിയിൽ നിന്ന് ഇന്ത്യയിലേക്ക് നിലവിലുള്ള വന്ദേ ഭാരത് മിഷനൻ്റെയും ചാർട്ടേഡ് വിമാനങ്ങളുടെയും സർവീസുകൾക്ക് മാറ്റമുണ്ടാകില്ലെന്ന് സൂചന.
കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ സൗദി സിവിൽ ഏവിയേഷൻ്റെ പേരിലുള്ള സർക്കുലറിലും തുടർന്ന് അനുബന്ധമായി സൗദി എയർലൈൻസ് ട്രാവൽ ഏജൻ്റുമാർക്ക് അയച്ച മെസ്സേജിലും സൗദിയിൽ നിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾക്ക് വിലക്കേർപ്പെടുത്തിക്കൊണ്ടുള്ള തീരുമാനം ഉണ്ടായിരുന്നു.
എന്നാൽ ചില മാധ്യമങ്ങൾ ഇന്ത്യയിലേക്ക് പ്രത്യേക സാഹചര്യത്തിൽ നടക്കുന്ന വന്ദേഭാരത്, ചാർട്ടേഡ് വിമാന സർവീസുകളും ഇത് പ്രകാരം റദ്ദാകുമെന്ന് വ്യാജ പ്രചാരണം നടത്തിയത് ആളുകളെ ആശങ്കയിലാഴ്ത്തിയിരുന്നു.
സർവീസുകൾ റദ്ദാക്കുന്ന സിവിൽ ഏവിയേഷൻ്റെ അറിയിപ്പ് സാധാരണ സർവീസുകളെ സംബന്ധിച്ചായതിനാൽ അതിൽ വന്ദേ ഭാരത് മിഷൻ പോലുള്ള പ്രത്യേക സാഹചര്യത്തിൽ നടക്കുന്ന സർവീസുകൾ ഉൾപ്പെടുകയില്ല എന്നാണു വ്യക്തമാകുന്നത്.
മാത്രമല്ല, വന്ദേഭാരത് മിഷനിൽ യാത്ര ചെയ്യാനാഗ്രഹിക്കുന്നവർക്ക് ഇപ്പോഴും ടിക്കറ്റുകൾ നൽകുന്നുണ്ടെന്ന് എയർ ഇന്ത്യ വൃത്തങ്ങൾ അറിയിച്ചിട്ടുമുണ്ടെന്നതിനാൽ വന്ദേ ഭാരത് മിഷൻ്റെയും മറ്റു ചാർട്ടേഡ് വിമാനങ്ങളുടെയും ഇന്ത്യയിലേക്കുള്ള സർവീസുകളിൽ മാറ്റങ്ങൾ ഉണ്ടാകില്ല എന്ന് തന്നെ പറയാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa