ആയുധ ലോകത്തെ പുതിയ അവതാരം; സുരക്ഷാ മേഖലയിൽ മറ്റൊരു തലവേദന കൂടി
കഴിഞ്ഞ ദിവസം അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിൽ കലാപകാരികളിൽ നിന്നും പോലീസ് പിടിച്ചെടുത്തത് ആയുധ ലോകത്ത് അപരിചിതമായ പുതിയ അവതാരത്തെ.
മഷിപ്പേനയുടെ മാതൃകയിൽ കാണുന്ന ഇൗ ആയുധം ഉപയോഗിച്ച് ഇരകൾക്ക് നേരെ വെടിയുതിർക്കാനും നിരീക്ഷണങ്ങളിൽ അകപ്പെടാതെ കടത്തിക്കൊണ്ടു പോകാനും സാധിക്കുമെന്നത് കുറ്റവാളികൾക്കിടയിൽ ഇതിനെ പ്രിയങ്കരമാക്കിയിട്ടുണ്ടെന്ന് അന്വേഷണ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്.
സുരക്ഷാ പഴുതുകൾ അന്വേഷിക്കുന്ന ക്രിമിനലുകൾക്ക് പ്രിയങ്കരമായ ഇത്തരം ആയുധങ്ങൾ അന്താരാഷ്ട്ര തലത്തിൽ എത്രത്തോളം വ്യാപിച്ചിട്ടുണ്ടെന്ന് അറിയാൻ കഴിയാത്തത് സുരക്ഷാ മേഖലയിൽ വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്.
ഇത്തരം 48 പേനാ തോക്കുകളാണ് കഴിഞ്ഞയാഴ്ച കാബൂളിൽ പിടിക്കപ്പെട്ടത്. ഇതിനുപിന്നിൽ താലിബാൻ തീവ്രവാദ ഗ്രൂപ്പുകളാണെന്ന് ആരോപിക്കപ്പെട്ടെങ്കിലും യുഎസുമായി സമാധാന ഉടമ്പടി ചെയ്ത താലിബാൻ ഇതിനെ നിഷേധിക്കുകയുണ്ടായി.
വർദ്ധിച്ചു വരുന്ന തൊഴിലില്ലായ്മയും പട്ടിണിയും കാബൂളിൽ ജനജീവിതം ദുസ്സഹമാക്കിയിട്ടുണ്ട്. കവർച്ചക്കാരും അധോലോക സംഘങ്ങളും നിറഞ്ഞ ഇവിടത്തെ ജീവിത സാഹചര്യത്തിൽ കഴിഞ്ഞ 6 മാസത്തിനിടെ മാത്രം നാൽപതിലധികം കൊലപാതകങ്ങൾ നടന്നിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ കാണിക്കുന്നുണ്ട്. പ്രധാനമായും ഗവൺമെന്റ് ഉദ്യോഗസ്ഥരും സമാധാന പ്രവർത്തകരുമാണ് ഇൗ കൊലപാതകങ്ങളിൽ ഇരകളായത്. ഇത്തരം കൊലപാതകങ്ങൾക്ക് ഉപയോഗിച്ചതും പേനാ തോക്ക് തന്നെയായിരിക്കുമെന്നാണ് സംശയിക്കപ്പെടുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa