Tuesday, October 1, 2024
KuwaitKuwait CityTop Stories

കുവൈത്തിൽ ഒളിപ്പിച്ചു വെച്ച 150ലധികം ലാപ്ടോപ്പുകൾ പിടിച്ചെടുത്തു

കുവൈത്ത് സിറ്റി: കൃത്രിമ വിലക്കയറ്റം സൃഷ്ടിച്ചുകൊണ്ട് കൂടുതൽ ലാഭമുണ്ടാക്കാൻ വേണ്ടി ലാപ്ടോപ്പുകൾ ഒളിപ്പിച്ചു വെച്ചത് വാണിജ്യ മന്ത്രാലയം പിടിച്ചെടുത്തു.

154 ഓളം ലാപ്ടോപ്പുകളാണ് ചില ഡീലർ ഷോപ്പുകളിലും സ്റ്റോറുകളിലും കഴിഞ്ഞ ദിവസം നടന്ന അന്വേഷണത്തെ തുടർന്ന് നടന്ന പരിശോധനയിൽ കണ്ടെടുത്തത്. ഇതിനെ തുടർന്ന് 4 കടകൾ അടപ്പിക്കുകയും ചെയ്തു.

ഓൺലൈൻ പഠനത്തിന് ആവശ്യമുള്ളതിനാൽ ഡിമാൻഡ് കൂടുതലാണെന്ന് തിരിച്ചറിഞ്ഞ് കൃത്രിമ വിലക്കയറ്റം സൃഷ്ടിക്കുകയായിരുന്നു ഇവർ. ഇതിനെ തുടർന്ന് നടന്ന അന്വേഷണത്തിലാണ് വലിയൊരു ഗോഡൗണിൽ 150 ലാപ്ടോപ്പുകൾ അടക്കം പല ഇലക്ട്രോണിക് ഉത്പന്നങ്ങളും ഒളിപ്പിച്ചു വെച്ചത് കണ്ടെത്തിയത്. ഗോഡൗൺ അടച്ചിട്ട നിലയിലായിരുന്നു.

ഇനിയും ഇത്തരം അസാധാരണ വിലക്കയറ്റം ശ്രദ്ധയിൽ പെട്ടാൽ 135 ഹോട്‌ലൈൻ നമ്പറിൽ അറിയിക്കണമെന്നും വ്യാപാരികൾ നിയമലംഘനം നടത്തിയാൽ കർശന നടപടികൾ സ്വീകരിക്കുമെന്നും മന്ത്രാലയം ഉണർത്തി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q