കുവൈത്തിൽ പിഴ നേരിടേണ്ടി വരിക 30,000 ലധികം പ്രവാസികൾക്ക്
കുവൈത്ത് സിറ്റി: സെപ്തംബർ 1 മുതൽ വിസാ താമസ കാലാവധി അവസാനിക്കുന്ന പ്രവാസികൾക്ക് പുതുക്കി നൽകാൻ ഓരോ ദിവസത്തിനും 2 കുവൈത്തി ദീനാർ വീതം പിഴ ഒടുക്കണമെന്ന നിർദേശം വന്നതിന് ശേഷം കാലാവധി പുതുക്കാൻ വേണ്ടി ഉദ്യോഗസ്ഥരെ സമീപിച്ചത് 30,000 ലധികം വിദേശികളെന്ന് സുരക്ഷാ വിഭാഗം അറിയിച്ചു.
സെപ്തംബർ 1 ന് മുമ്പ് അവസാനിക്കുന്നവർക്ക് പിഴയില്ലാതെ തന്നെ കാലാവധി പുതുക്കാമെന്ന ഇളവ് ഇനിയും ലഭ്യമാകുമെന്ന് പ്രതീക്ഷിച്ച വിദേശികൾക്ക് തിരിച്ചടിയായാണ് പുതിയ നിയമം വന്നിരുന്നത്.
ഇപ്പോഴും ഇൗ ആനുകൂല്യം നിലനിൽക്കുന്നുണ്ടെന്ന് വിശ്വസിക്കുന്നവർ പ്രവാസികൾക്കിടയിൽ ഉണ്ടെന്നാണ് ഉദ്യോഗസ്ഥർ സൂചിപ്പിച്ചത്.
ആയിരക്കണക്കിന് വിദേശികളുടെ സ്പോൺസർമാരും കമ്പനികളും തങ്ങളുടെ കീഴിലുളളവരുടെ താമസ കാലാവധി പുതുക്കുന്നതിന് താൽപ്പര്യം കാണിച്ചിട്ടില്ലെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa