Saturday, November 23, 2024
SharjahTop Stories

ബാങ്ക് അക്കൗണ്ടിൽ നിന്നും 96,000 ദിർഹം കവർന്ന ഒമ്പതംഗ സംഘം പിടിയിൽ

ഷാർജ: ബാങ്ക് പ്രതിനിധികളെന്ന് തെറ്റിദ്ധരിപ്പിച്ച് മൊബൈൽ വഴി അക്കൗണ്ട് ഡീറ്റെയിൽസ് ശേഖരിച്ച് കസ്റ്റമറിൽ നിന്നും 96,000 ദിർഹം കവർന്ന ഏഷ്യൻ വംശജരായ ഒമ്പതംഗ സംഘം പിടിയിൽ.

അക്കൗണ്ട് വിവരങ്ങൾ അപ്ഡേറ്റ് ചെയ്തില്ലെങ്കിൽ സാലറി പോലും എടുക്കാൻ കഴിയാത്ത വിധം ബാങ്ക് അക്കൗണ്ട് മരവിക്കുമെന്ന് ഭീഷണിപ്പെടുത്തി അക്കൗണ്ട് വിവരങ്ങൾ ആവശ്യപ്പെടുകയും അതുപയോഗിച്ച് പണം എടുക്കുകയും ചെയ്യലാണ് ഇവരുടെ പ്രവർത്തന ശൈലിയെന്ന് പോലീസ് ഡിപ്പാർട്ട്മെന്റ് പ്രതിനിധികൾ അറിയിച്ചു.

പ്രതികളുടെ കൈയ്യിൽ നിന്നും ധാരാളം മൊബൈൽ ഫോണുകളും സിമ്മുകളും പിടിച്ചെടുത്തു.

ബാങ്ക് പ്രതിനിധികൾ ഒരിക്കലും ഒരാളുടെയും അക്കൗണ്ട് വിവരങ്ങൾ മൊബൈൽ വഴിയോ ഇമെയിൽ വഴിയോ ഒന്നും ചോദിക്കില്ല എന്നും അങ്ങനെ ആരെങ്കിലും ആവശ്യപ്പെടുന്നതായി ശ്രദ്ധയിൽ പെട്ടാൽ ഉടൻ പോലീസിൽ അറിയിക്കണമെന്നും ബാങ്ക് വൃത്തങ്ങൾ ജനങ്ങളോട് ആവശ്യപ്പെട്ടു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa