സഊദ് രാജകുമാരൻ അന്തരിച്ചു
റിയാദ്: പ്രമുഖ സൗദി രാജകുടുംബാംഗം സഊദ് ബിൻ ഫഹദ് ബിൻ മൻസൂർ ബിൻ ജൽവി ആൽ സഊദ് രാജകുമാരൻ അന്തരിച്ചു.

സൗദി റോയൽ കോർട്ടാണു രാജകുമാരൻ്റെ മരണ വാർത്ത വെള്ളിയാഴ്ച പുലർച്ചെ പുറത്ത് വിട്ടത്.
രാജകുമാരൻ്റെ മേലുള്ള മയ്യിത്ത് നമസ്ക്കാരം വെള്ളിയാഴ്ച റിയാദിൽ വെച്ച് നടക്കുമെന്നും റോയൽ കോർട്ട് അറിയിപ്പിൽ പറയുന്നു.
റോയൽ കോർട്ട് അറിയിപ്പിൻ്റെ പൂർണ്ണ രൂപം ഇങ്ങനെ വായിക്കാം: ”സഊദ് ബിൻ ഫഹദ് ബിൻ മൻസൂർ രാജകുമാരൻ അല്ലാഹുവിൻ്റെ കാരുണ്യത്തിലേക്ക് യാത്രയായി. അദ്ദേഹത്തിൻ്റെ മേൽ വെള്ളിയാഴ്ച നമസ്ക്കരിക്കും.

അല്ലാഹുവിൻ്റെ കാരുണ്യവും പൊരുത്തവും പാപമോചനവും അദ്ദേഹത്തിൻ്റെ മേൽ ഉണ്ടാകട്ടെ. അദ്ദേഹത്തെ സ്വർഗ്ഗാവകാശിയാക്കട്ടെ. ഇന്നാ ലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ.”
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa