Saturday, September 28, 2024
DubaiTop Stories

കോവിഡ് പ്രോട്ടോകോൾ ലംഘനം; ദുബൈയിൽ 14 കടകൾക്ക് പിഴ

ദുബൈ: കോവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ പാലിക്കപ്പെടാത്തതിനാൽ 14 കടകൾക്ക് ദുബൈയിൽ പിഴ ഈടാക്കിയതായി പോലീസ് അറിയിച്ചു.

653 കച്ചവട സ്ഥാപനങ്ങൾ പരിശോധിച്ചതിൽ 634 സ്ഥാപനങ്ങളും കോവിഡ് പ്രതിരോധ നടപടികൾ പാലിക്കുന്നതായും 5 സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും അധികൃതർ വെളിപ്പെടുത്തി.

കോവിഡ് പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി യുഎഇ ഗവൺമെന്റ് ശക്തമായ പരിശോധനകളും നടപടികളും തുടർന്നുകൊണ്ടിരിക്കുന്നുണ്ട്. കഴിഞ്ഞ 2 മാസത്തിനിടെ അബൂദാബിയിൽ മാത്രം 1,672 വ്യാപാര സ്ഥാപനങ്ങൾക്കെതിരെ പിഴ ഈടാക്കിയിട്ടുണ്ട്.

പ്രധാനമായും കച്ചവട സ്ഥാപനങ്ങളിലെ തൊഴിലാളികളിൽ നിന്നാണ് വീഴ്ചകൾ വന്നിട്ടുള്ളതെന്നും പോലീസ് സൂചിപ്പിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q