ദുബൈയിൽ ഹോട്ടലുകൾക്കും, വിനോദ കേന്ദ്രങ്ങൾക്കും പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ
ദുബൈ: ദുബൈയിലെ ഭക്ഷണ ശാലകളിലും ബീവറേജുകളിലും ആസ്വാദന കേന്ദ്രങ്ങളിലും ഭാഗികമായി നിയന്ത്രണങ്ങൾ വരുന്ന രൂപത്തിൽ നിയമ ഭേദഗതി വന്നതായി റിപ്പോർട്ട്.
ദുബൈയിൽ ഹോട്ടലുകൾ രാവിലെ 3 മണിക്ക് തന്നെ അടക്കണമെന്ന് പുതിയ നിർദ്ദേശം ലഭിച്ചതായി ബന്ധപ്പെട്ടവർ പറഞ്ഞു. നഗരങ്ങളിൽ വിനോദ കേന്ദ്രങ്ങൾ രാവിലെ ഒരു മണിയോടെ തന്നെ അടക്കണമെന്നും നിർദേശമുണ്ട്.
എന്നാൽ, ഡെലിവറി സർവീസുകൾക്കും റൂം സർവീസുകൾക്കും ഇൗ നിയന്ത്രണം ബാധകമല്ല. കഫേകളിലും റസ്റ്റോറന്റുകളിലും ആളുകളുടെ എണ്ണത്തിലും നിയന്ത്രണങ്ങൾ ഉണ്ട്.
പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, റെസ്റ്റോറന്റുകളും കഫേകളും ഉപഭോക്താക്കൾ മാസ്ക് ധരിക്കുന്നുണ്ടെന്നും, സാമൂഹിക അകലം പാലിക്കുകയും മറ്റു കോവിഡ് നിയന്ത്രണ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്നും ഉറപ്പുവരുത്തണം
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa