റിയാദിൽ തൊഴിലാളികൾക്ക് അപ്ളിക്കേഷനുകൾ വഴി ഗതാഗത സൗകര്യം ഒരുക്കി കവർച്ച നടത്തുന്ന 3 വിദേശികൾ പിടിയിൽ
റിയാദ്: തൊഴിലാളികൾക്ക് അപ്ളിക്കേഷനുകൾ വഴി ഗതാഗത സൗകര്യം ഒരുക്കുകയും പിന്നീട് ഭീഷണിപ്പെടുത്തി കവർച്ച നടത്തുകയും ചെയ്യുന്ന 3 വിദേശികൾ റിയാദ് പോലീസിൻ്റെ പിടിയിലായി.
മാലി, ചാഡ്, നൈജീരിയ എന്നീ രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാരാണു പിടിയിലായത്. ഇവർ ഇഖാമ നിയമ ലംഘകരായിരുന്നു.
റിയാദിലെ മൻഫൂഹ ഡിസ്റ്റ്രിക് കേന്ദ്രീകരിച്ചായിരുന്നു ഇവർ ഭൂരിപക്ഷം കുറ്റ കൃത്യങ്ങളും നടത്തിയതെന്ന് പോലീസ് മീഡിയാ വാക്താവ് അറിയിച്ചു.
ഗതാഗത അപ്ളിക്കേഷനുകൾ വഴി യാത്രാ സൗകര്യം ഒരുക്കി വിദേശ തൊഴിലാളികളെ ആകർഷിക്കുകയും പിന്നീട് തൊഴിലാളികളെ ആയുധം കാണിച്ച് ഭീഷണിപ്പെടുത്തി കവർച്ച നടത്തുകയും ചെയ്യുന്നതായിരുന്നു ഇവരുടെ രീതി.
ഏകദേശം 20,000 റിയാൽ ഇവർ ഇത്തരത്തിൽ കവർച്ച ചെയ്തിട്ടുണ്ടെന്നാണു കരുതുന്നത്. പ്രതികളെ കൂടുതൽ നിയമ നടപടികൾക്കായി പബ്ളിക് പ്രൊസിക്യൂഷനു കൈമാറും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa