സൗദിയിൽ ബൈക്ക് ഓടിക്കുമ്പോൾ ഹെൽമറ്റ് ധരിച്ചില്ലെങ്കിൽ വൻ പിഴ
ജിദ്ദ: ബൈക്ക് ഓടിക്കുന്നവർ ഹെൽമറ്റ് ധരിച്ചില്ലെങ്കിൽ വൻ പിഴ ഈടാക്കുമെന്ന് സൗദി ട്രാഫിക് വിഭാഗം മുന്നറിയിപ്പ് നൽകി.
ഹെൽമറ്റ് ധരിക്കാതിരുന്നാൽ 1000 റിയാൽ മുതൽ 2000 റിയാൽ വരെയാണു പിഴ ഈടാക്കുകയെന്നും മുറൂർ ഓർമ്മപ്പെടുത്തി.
സ്വയം സുരക്ഷ കരുതി ബൈക്ക് ഓടിക്കുന്നതിനിടെ ഹെൽമറ്റ് ധരിക്കുന്നതിൽ വീഴ്ച വരുത്തരുതെന്നും മുറൂർ പ്രത്യേകം ഓർമ്മിപ്പിച്ചു.
അതേ സമയം ഭിന്ന ശേഷിക്കാരുടെ പാർക്കിംഗ് ഏരിയയിൽ വാഹനങ്ങൾ നിർത്തിയതിനു 2400 വാഹനങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ പിടിച്ചെടുത്തതായി മുറൂർ അറിയിച്ചു.
രാജ്യത്തെ ഗതാഗത നിയമങ്ങൾ എല്ലാ സ്വദേശികളും വിദേശികളും അനുസരിക്കണമെന്നും ട്രാഫിക് ജനറൽ അഡ്മിനിസ്റ്റ്രേഷൻ ആഹ്വാനം ചെയ്തു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa