ഡബ്ല്യു.എം.എഫ് ഓണാഘോഷവും സൗദി ദേശീയ ദിനാഘോഷവും സംഘടിപ്പിച്ചു
റിയാദ്: വേൾഡ് മലയാളി ഫെഡറേഷൻ (ഡബ്ല്യു.എം.എഫ്) സൗദി നാഷണൽ കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ ഓണാഘോഷവും സൗദി ദേശീയദിനാഘോഷവും സംഘടിപ്പിച്ചു. റിയാദ്, ജിദ്ദ, ദമ്മാം , അൽ ഖർജ് തുടങ്ങിയ യൂണിറ്റ് കൗൺസിലുകളുടെ സഹകരണത്തോടെ
ഓൺലൈൻ പ്ലാറ്റ്ഫോമിലാണ് ആഘോഷം സംഘടിപ്പിച്ചത്.
ഡബ്ല്യു.എം.എഫ് രക്ഷാധികാരി കൂടിയായ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. സൗദി നാഷണൽ കൗൺസിൽ പ്രസിഡൻ്റ് നസീർ വാവാകുഞ്ഞ് അദ്ധ്യക്ഷത വഹിച്ചു. ഡബ്ല്യൂ.എം.എഫ് ഗ്ലോബൽ പ്രവാസി വെൽഫയർ കോർഡിനേറ്ററും പ്രവാസി ഭാരതീയ സമ്മാൻ അവാർഡ് ജേതാവുമായ ശിഹാബ് കൊട്ടുകാട് ആമുഖ പ്രഭാഷണം നടത്തി.
ഗ്ലോബൽ ചെയർമാൻ പ്രിൻസ് പള്ളിക്കുന്നേൽ, പ്രശസ്ത പിന്നണി ഗായിക ദലീമ, ഗ്ലോബൽ കോർഡിനേറ്റർ ഡോ. ജെ. രത്നകുമാർ, ഗ്ലോബൽ സെക്രട്ടറി പൗലോസ് തേപാല, തോമസ് വൈദ്യൻ, ഡൊമിനിക് സാവിയോ റിയാദ്, അബ്ദുറഹിമാൻ ഖർജ്, വിലാസ് കുറുപ്പ് ജിദ്ദ, നിതിൻ കണ്ടംബേത്ത് ദമാം തുടങ്ങിയവർ ആശംസകളർപ്പിച്ചു സംസാരിച്ചു.
പ്രോഗ്രാം കമ്മിറ്റി കൺവീനർ രാജൻ കാരിച്ചാലിൻ്റെ നേതൃത്വത്തിൽ യൂണിറ്റ് കൗൺസിലുകളിലെ കലാകാരൻമാരും കലാകാരികളും ഓണം, ദേശീയദിനം എന്നിവ മുൻനിർത്തിയുള്ള വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.
കഴിഞ്ഞ ദിവസം മരണപെട്ട പ്രശസ്ത ഗായകൻ എസ്.പി ബാലസുബ്രഹ്മണ്യത്തിൻ്റെയും ദമാമിൽ വാഹനാപകടത്തിൽ മരിച്ച മലയാളി ചെറുപ്പക്കാരായ അൻസിഫ്, സനദ്, ഷഫീഖ് എന്നിവരുടെ മരണത്തിലും കോവിഡ് ബാധിച്ച് മരിച്ച ലോകത്തെമ്പാടുമുള്ള മലയാളികളുടെ നിര്യാണത്തിലും ഡബ്ല്യു.എം.എഫ് സൗദി കൗൺസിൽ അനുശോചനം രേഖപെടുത്തുകയും പ്രാർത്ഥനകൾ അർപ്പിക്കുകയും ചെയ്തു.
സാദിഖ് അയ്യാലിൽ, ഷംനാസ് അയ്യൂബ്, കനകലാൽ, വിലാസ് കുറുപ്പ്, നിതിൻ കണ്ടംബേത്ത്, മുഹമ്മദ് ഹനീൻ എന്നിവർ നേതൃത്വം നൽകി. ബെൽഡ ബെൻതോമസ് ആയിരുന്നു അവതാരിക.
ജനറൽ സെക്രട്ടറി ഷബീർ ആക്കോട് സ്വാഗതവും ട്രഷറർ സജു മത്തായി തെങ്ങുവിളയിൽ നന്ദിയും പറഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആഘോഷ പരിപാടികളിൽ പങ്കെടുക്കുകയും വീക്ഷിക്കുകയും ചെയ്ത ആഗോള മലയാളി സമൂഹത്തോടു് കൃതജ്ഞയുണ്ടെന്ന് നാഷണൽ കൗൺസിൽ പ്രസിഡണ്ട് അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa