Sunday, September 22, 2024
Saudi ArabiaTop Stories

വാടകയുടെ 25% മൂന്ന് മാസത്തേക്ക് എഴുതിത്തള്ളി രാജകാരുണ്യം

റിയാദ് : നിക്ഷേപകർക്ക് ദുരിതാശ്വാസ നടപടിയായി സൗദി അറേബ്യ മുനിസിപ്പൽ പ്രോപ്പർട്ടി വാടകയുടെ 25 ശതമാനം മൂന്ന് മാസത്തേക്ക് എഴുതിത്തള്ളി.

ഈ നീക്കത്തിലൂടെ 50,000 ത്തിലധികം സ്ഥാപനങ്ങൾക്ക് പ്രയോജനം ചെയ്യുകവഴി, ഖജനാവിന് 570 ദശലക്ഷത്തിലധികം റിയാൽ (152 ദശലക്ഷം ഡോളർ) ചിലവ് വരും.

മുനിസിപ്പൽ റിയൽ എസ്റ്റേറ്റ് കരാറുകളുടെ വാടക മൂല്യത്തിന്റെ 25 ശതമാനം ഈ വർഷം നൽകുന്നതിൽ നിന്ന് നിക്ഷേപകരെ ഒഴിവാക്കാൻ ഉന്നത അധികാരികൾ അനുമതി നൽകിയതായി മുനിസിപ്പൽ, ഗ്രാമകാര്യ മന്ത്രി മജീദ് അൽ ഹൊകൈൽ പറഞ്ഞു.

കൊറോണ വൈറസ് പകർച്ചവ്യാധി സ്വകാര്യമേഖലയിൽ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ ലഘൂകരിക്കുന്നതിനും പദ്ധതികളുടെ സുസ്ഥിരത ഉറപ്പുവരുത്തുന്നതിനായി നിക്ഷേപകരെ വീഴ്ചയിൽ നിന്ന് സംരക്ഷിക്കുന്നതിനും രാജ്യം നൽകുന്ന പരിധിയില്ലാത്ത പിന്തുണയുടെ ഭാഗമായാണ് ഈ ഉദാരതയെന്ന്, ”സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q