തെറ്റായ ചികിത്സ; അബൂദാബിയിൽ ആശുപത്രിക്ക് 50,000 ദിർഹം പിഴ
അബൂ ദാബി: ടി ബി രോഗിയാണെന്ന് തെറ്റായ റിസൾട്ട് നൽകി 16 ദിവസത്തോളം ഐസോലേഷൻ ഇരിക്കാൻ കാരണമായതിന് ആശുപത്രിക്കെതിരെ 50,000 ദിർഹം പിഴ ഈടാക്കി.
ശക്തമായ വേദനയും പനിയും കാരണം ആശുപത്രിയിൽ വന്ന രോഗിയെ, പകരുന്ന ടിബി രോഗമാണെന്ന് പറഞ്ഞ് നിരീക്ഷണത്തിലാക്കി. ഉടൻ തന്നെ ആരോഗ്യ വകുപ്പിലും അറിയിച്ചു.
രക്തസാമ്പിളുകൾ എടുത്ത് വിദേശത്തേക്ക് അയക്കുകയും അസുഖമില്ല എന്ന് റിസൾട്ട് വരുകയും ചെയ്തു. മറിച്ച്, ന്യൂമോണിയ ബാധിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുകയും ചെയ്തു.
എന്നാൽ, ഇൗ വിവരം ആരോഗ്യ വകുപ്പിന്റെ ശ്രദ്ധയിൽ പെടുത്തിയില്ല. പിന്നീട് ആരോഗ്യ വകുപ്പ് രോഗിയെ ഫോൺ വിളിച്ച് നിരീക്ഷണത്തിൽ ഇരിക്കാനും കൂടുതൽ ടെസ്റ്റുകൾ നടത്താനും നിർദേശിച്ചു
ആശുപത്രിയിൽ 10 ദിവസം നിരീക്ഷണത്തിൽ ഇരിക്കേണ്ടിയും വന്നു. രണ്ടാമത് നടത്തിയ ടെസ്റ്റ് റിസൽട്ട് അനുസരിച്ചും ഇദ്ദേഹത്തിന് ടിബി രോഗം ഇല്ല എന്ന് തെളിഞ്ഞു.
എന്നാൽ, തൽസമയം ആരോഗ്യ വകുപ്പിന്റെ ശ്രദ്ധയിൽ വിവരം നൽകാതെ സമയവും സമ്പത്തും അഭിമാനവും നഷ്ടപ്പെടുത്തിയ ആദ്യത്തെ ആശുപത്രിക്ക് എതിരെ രോഗി കേസ് നൽകുകയും കോടതി നഷ്ടപരിഹാരം വിധിക്കുകയുമായിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa