Sunday, April 6, 2025
Kuwait CityTop Stories

കുവൈത്തിൽ യുവതിയെയും 2 യുവാക്കളെയും പിടികൂടി

കുവൈത്ത് സിറ്റി: വാഹന പരിശോധനയ്ക്കിടെ സംശയാസ്പദമായ നിലയിൽ കണ്ടെത്തിയ വാഹനത്തിൽ നിന്നും രണ്ട് യുവാക്കളെയും ഒരു യുവതിയെയും പിടികൂടി.

ട്രാഫിക് പട്രോളിങ് നടക്കുന്നതിനിടെ അസ്വാഭാവികമായി ഓടിക്കുന്ന ഒരു വാഹനം ശ്രദ്ധയിൽ പെടുകയായിരുന്നു. പോലീസിനെ കണ്ട് പരിഭ്രാന്തരായ സംഘത്തോട് നിർത്താൻ ആവശ്യപ്പെട്ടെങ്കിലും അല്പം വൈകിയാണ് പ്രതികരിച്ചത്.

സംശയം തോന്നി പരിശോധിച്ചപ്പോൾ മയക്കുമരന്നുകളും മറ്റു ലഹരി വസ്തുക്കളും കണ്ടെടുത്തു. മൂന്ന് പേരും ലഹരിയിലായിരുന്നു. സംഭവത്തിന്റെ ഉറവിടം അന്വേഷിച്ചു കൊണ്ടിരിക്കുകയാണെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa