Sunday, April 6, 2025
Kuwait CityTop Stories

കുവൈത്തിൽ വിദേശികൾക്ക് PCR ടെസ്റ്റ് നിർബന്ധം

കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് പ്രവേശിക്കുന്ന വിദേശികൾക്ക് PCR ടെസ്റ്റ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതായി ആരോഗ്യ മന്ത്രി ബാസിൽ ഹുമൈദ് സ്വബാഹ്‌.

കഴിഞ്ഞ ദിവസം കൂടിയ മന്ത്രിസഭാ യോഗത്തിലാണ് കുവൈത്ത് ആരോഗ്യ മന്ത്രാലയം അംഗീകരിക്കുന്ന കേന്ദ്രങ്ങളിൽ നിന്നും ലഭിക്കുന്ന PCR സർട്ടിഫിക്കറ്റ് നിർബന്ധമാക്കാൻ തീരുമാനിച്ചത്.

കൂടാതെ, അബ്ദാലി അതിർത്തി റോഡ് മാർഗ്ഗമുള്ള കയറ്റുമതിക്ക് അനുമതി നൽകിയതായും കൊറോണ വൈറസ് പ്രതിരോധത്തിന് വേണ്ടി ശക്തമായ മുന്നൊരുക്കങ്ങൾ രാജ്യത്ത് നടക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa