അൽ ജൗഫിലേക്കുള്ള കാറ്റാടി യന്ത്രങ്ങളുടെ ഭീമൻ ലീഫുകൾ ട്രക്കുകളിൽ കൊണ്ട് പോകുന്ന വീഡിയോ ശ്രദ്ധേയമാകുന്നു
അൽ ജൗഫ് പ്രവിശ്യയിലെ ദൂമതുൽ ജന്ദൽ വിൻഡ് പ്രൊജക്റ്റിലേക്കുള്ള കാറ്റാടി യന്ത്രങ്ങളുടെ ലീഫുകൾ ട്രക്കുകളിൽ കൊണ്ട് പോകുന്ന വീഡിയോ അറബ് സോഷ്യൽ മീഡിയകളിൽ വ്യാപകമായി പ്രചരിച്ചു.
സൗദി ഊർജ്ജ മന്ത്രാലയവുമായി സഹകരിച്ച് കൊണ്ട് കാറ്റിൽ നിന്ന് വൈദ്യുതി ഉത്പാദനം നടത്തുന്ന പദ്ധതിയിലേക്കുള്ള കാറ്റാടി യന്ത്രത്തിൻ്റെ ലീഫുകൾ കൊണ്ട് പോകുന്ന വീഡിയോ അൽ ജൗഫ് പ്രവിശ്യയുടെ ഒഫീഷ്യൽ അക്കൗണ്ടിൽ തന്നെയാണു ഷെയർ ചെയ്തത്.
130 മീറ്റർ ഉയരമുള്ള 99 ഫാനുകളാണു ദൂമതുൽ ജന്ദൽ വിൻഡ് പ്രൊജക്റ്റിൽ വൈദ്യുതി ഉത്പാദനത്തിനായി സ്ഥാപിക്കുക. ലീഫുകൾ കൊണ്ട് പോകുന്ന വീഡിയോ കാണാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa