Wednesday, November 27, 2024
Saudi ArabiaTop Stories

കുറഞ്ഞ എക്സേഞ്ച് നിരക്കിൽ കറൻസി കൈമാറ്റം പരസ്യം ചെയ്ത് ഉപഭോക്താക്കളെ ആകർഷിപ്പിച്ച് കൊള്ളയടിക്കുന്ന വിദേശിയടക്കമുള്ള സംഘം റിയാദ് പോലീസിൻ്റെ പിടിയിൽ

റിയാദ്: കുറഞ്ഞ നിരക്കിലുള്ള കറൻസി വിനിമയം സോഷ്യൽ മീഡിയകളിലൂടെ ഓഫർ ചെയ്ത് ഉപഭോക്താക്കളെ ആകർഷിപ്പിച്ച ശേഷം കൊള്ള നടത്തുന്ന സംഘം റിയാദ് പോലീസിൻ്റെ പിടിയിലായി.

രണ്ട് സൗദി പൗരന്മാരും ഒരു ജോർദ്ദാനി പൗരനുമാണു പിടിയിലായതെന്ന് റിയാദ് പോലീസ് മീഡിയാ അസിസ്റ്റൻ്റ് വാക്താവ് അറിയിച്ചു.

ഉപഭോക്താക്കളെ പരസ്യം വഴി ആകർഷിക്കുകയും പണവുമായി എത്തുന്ന സമയത്ത് പോലീസ് വേഷത്തിലെത്തുന്ന പ്രതികൾ ഉപഭോക്താക്കളെ അറസ്റ്റ് ചെയ്തതായി ഭാവിക്കുകയും തുടർന്ന് മോചിപ്പിക്കണമെങ്കിൽ പണം ആവശ്യപ്പെടുകയുമാണു ചെയ്തിരുന്നത്.

രണ്ട് കവർച്ചകൾ ഇത്തരത്തിൽ പ്രതികൾ നടത്തിയിട്ടുണ്ട്. ഉപഭോക്താക്കളെ വെറുതെ വിടണമെങ്കിൽ 1,20,000 റിയാലായിരുന്നു പ്രതികൾ ആവശ്യപ്പെട്ടിരുന്നത്.

അറസ്റ്റിലായ പ്രതികളിൽ നിന്നും 80,000 റിയാൽ കണ്ടെത്തിയതായും ഇവരെ പബ്ളിക് പ്രോസിക്യൂഷനു കൈമാറുമെന്നും പോലീസ് അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്