നായകളുമായി കയറാവുന്ന സൗദിയിലെ ആദ്യത്തെ കഫെ ഖോബാറിൽ; വീഡിയോ കാണാം
അൽ ഖോബാർ: വളത്തു നായകളുമായി ഒരു കപ്പ് കോഫി കുടിക്കാൻ ആഗ്രഹിക്കുന്നവർക്കായി സൗദിയിൽ തുറന്ന ആദ്യത്തെ കഫെയെക്കുറിച്ചുള്ള വാർത്ത മാധ്യമങ്ങളിൽ വലിയ വാർത്തയായിക്കഴിഞ്ഞു.
അൽ ഖോബാറിലാണു ബാർകിങ് ലോട്ട് എന്ന പേരിൽ വളർത്തു നായകളുമായി പ്രവേശിക്കാൻ സാധിക്കുന്ന സൗദിയിലെ ആദ്യത്തെ കഫെ പ്രവർത്തിക്കുന്നത്.
ദലാൽ അഹമദ് എന്ന കുവൈത്തി വനിതയാണു ഈ കഫെ തുറന്നത്. വർഷങ്ങൾക്ക് മുംബ് സൗദിയിലെ എത്തിയ ദലാലിനു തൻ്റെ നായകളുമൊത്ത് തെരുവിലൂടെ നടക്കുന്നതിനു പ്രയാസം നേരിട്ടിരുന്നു. തുടർന്ന് നായകളെ സ്നേഹിക്കുന്നവർക്ക് അവക്കൊപ്പം സമയം ചെലവഴിക്കാൻ ഒരു സ്പെഷ്യൽ കഫെ തുറക്കാൻ ദലാൽ തീരുമാനമെടുക്കുകയായിരുന്നു.
ഫ്രഞ്ച് ന്യൂസ് ഏജൻസി പുറത്ത് വിട്ട ഡോഗ് കഫെയുടെ വീഡിയോയിൽ വിവിധ ഇനങ്ങളിൽ പെട്ട നായകളുമായി ഉടമകൾ കോഫീ ഷോപ്പിൽ സമയം ചെലവഴിക്കുന്നത് കാണാൻ സാധിക്കുന്നുണ്ട്. വീഡിയോ കാണാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa