മുലപ്പാലിന് കോവിഡിനെ പ്രതിരോധിക്കാൻ കഴിയുമെന്ന് പഠനം
കോവിഡ്-19 രോഗത്തിന് കാരണക്കാരനായ സാർസ് കോവ് -2 വൈറസിനെ പ്രതിരോധിക്കുന്നതിന് മുലപ്പാലിന് കഴിവുണ്ടെന്ന് ബീജിങ് യൂണിവേഴ്സിറ്റി നടത്തിയ പുതിയ പഠന റിപ്പോർട്ട് വ്യക്തമാക്കുന്നു.
പുതിയ വൈറസ് ശരീരത്തിൽ പ്രവേശിക്കുന്നതിനെ തടയാനും ശരീരത്തിലുള്ള വൈറസിനെ നശിപ്പിക്കുന്നതിനും മുലപ്പാലിലെ പ്രോട്ടീനുകൾക്ക് കഴിവുണ്ടെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്.
മനുഷ്യന്റെ മുലപ്പാലിന് ഇതിനുള്ള ശേഷി 98 ശതമാനത്തോളം ആണെന്നും പശുവിനെയും ആടിനെയും പാലിന് 70 ശതമാനത്തോളം മാത്രമേ ഇൗ ശേഷി ഉള്ളൂ എന്നുമാണ് പഠന റിപ്പോർട്ടിൽ കാണിക്കുന്നത്.
വൈറസ് ബാധ ഉണ്ടെങ്കിലും അമ്മമാർ മകൾക്ക് മുലപ്പാൽ കൊടുക്കുന്നത് തുടരണമെന്ന് ഈയിടെ ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടിരുന്നു. മുല കൊടുക്കുന്ന സ്ത്രീകൾക്ക് വൈറസ് ബാധ ഉണ്ടായിരിക്കെ തന്നെ കുട്ടികൾക്ക് രോഗം റിപ്പോർട്ട് ചെയ്യപ്പെടാത്ത ധാരാളം റിപ്പോർട്ടുകൾ കൂടി ചേർത്താണ് പുതിയ പഠനം നടന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa