Tuesday, September 24, 2024
DubaiTop Stories

പൊടി പിടിച്ച കാറുകൾ ദുബൈ മുനിസിപ്പാലിറ്റി നീക്കം ചെയ്യുന്നു

ദുബൈ: ദിവസങ്ങളോളം ഉപയോഗിക്കാതെ പൊടിപൊടിച്ചു കിടക്കുന്ന വാഹനങ്ങൾ കണ്ടെടുക്കാനും ഉടമകൾ ആവശ്യപ്പെട്ടില്ലെങ്കിൽ ലേലം ചെയ്ത് ഒഴിവാക്കാനും തീരുമാനിച്ച് ദുബൈ മുനസിപ്പാലിറ്റി.

ലോക് ഡൗൺ കാരണം പുറത്തിറങ്ങാൻ കഴിയാത്തതിനാലോ പുറത്ത് നിന്നും യുഎഇയിലേയ്ക്ക് തിരിച്ചു വരാൻ വഴിയില്ലാത്തതിനാലോ നേരത്തെ നിർത്തിയിട്ട വാഹനങ്ങൾ എടുക്കാൻ സാധിക്കാത്തവർക്ക് വലിയ പ്രയാസം സൃഷ്ടിക്കുന്നതാണ് പുതിയ തീരുമാനം.

പ്രധാനമായും പൊതു സ്ഥലങ്ങളിൽ നിർത്തിയിട്ട വാഹങ്ങൾക്കെതിരെയാണ് നടപടിയുണ്ടാവുക. നഗരത്തിലെ വൃത്തിക്ക് തടസ്സമായി നിൽക്കുന്ന വാഹനങ്ങളുടെ ഉടമകൾക്ക് സന്ദേശം ലഭിക്കുമെന്നും മുനിസിപ്പാലിറ്റി അറിയിച്ചു.

ആദ്യം എസ് എം എസ് സന്ദേശം ലഭിക്കുകയും വാഹനത്തിൽ ഒരു സ്റ്റിക്കർ പതിക്കുകയും ചെയ്യുമെന്നും എന്നിട്ടും പ്രതികരണം ഉണ്ടായില്ലെങ്കിൽ വാഹനം പ്രത്യേക കേന്ദ്രത്തിലേക്ക് നീക്കുമെന്നും ഉടമ ആവശ്യപ്പെടുന്നില്ലെങ്കിൽ ലേലം ചെയ്യുമെന്നും മുനിസിപ്പാലിറ്റി വ്യക്തമാക്കി.

മൊബൈൽ നമ്പർ ഉപയോഗത്തിലില്ലെങ്കിൽ 800 9090 നമ്പറിൽ ആർടിഎക്ക് വിളിച്ച് ആവശ്യപ്പെടുന്ന രേഖകൾ നൽകി നമ്പർ മാറ്റം വരുത്താൻ കഴിയും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q