കരിപ്പൂരിൽ അപകടത്തിൽ പെട്ട വിമാനവശിഷ്ടങ്ങൾ കോൺക്രീറ്റ് പ്രതലത്തിലേക്ക് നീക്കം ചെയ്യും
കരിപ്പൂർ: കഴിഞ്ഞ ഓഗസ്റ്റ് 7 ന് രാത്രി 8 മണിക്ക് അപകടത്തിൽ പെട്ട എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിന്റെ അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിന് നടപടിയായതായി അധികൃതർ. അപകടത്തിൽ 2 പൈലറ്റുമാർ അടക്കം 21 ആളുകൾ കൊല്ലപ്പെട്ടിരുന്നു.
കൂട്ടാലുങ്ങൽ ഭാഗത്ത് സി ഐ എസ് എഫ് ബാരക്കിന് സമീപം പ്രത്യേകം സ്ഥാപിച്ചിട്ടുള്ള കോൺക്രീറ്റ് പ്രതലത്തിലേക്ക് നീക്കം ചെയ്യാനാണ് തീരുമാനം. രണ്ടാഴ്ചയ്ക്കുള്ളിൽ വിമാനം നീക്കം ചെയ്യുമെന്നും വഴിയൊരുക്കുന്ന നടപടികൾ പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു.
അന്വേഷണ സംഘങ്ങളുടെ പരിശോധനകൾ പൂർത്തിയാകാനുള്ളത് കൊണ്ടായിരുന്നു ഇതുവരെ വിമാനം നീക്കം ചെയ്യാതിരുന്നത്. സംസ്ഥാനത്തിന്റെയും കേന്ദ്രത്തിന്റെയും എയർപോർട്ട് അതോറിറ്റിയുടെയും പോലീസിന്റെയും കീഴിലായി വിവിധ വകുപ്പുകളാണ് അന്വേഷണം നടത്തിയത്. അന്വേഷണ റിപ്പോർട്ട് തയാറായിക്കൊണ്ടിരിക്കുകയാണ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa