സൗദിയിൽ എന്ത് കൊണ്ടാണു വിദേശികൾക്ക് ആശ്രിത ലെവി നിലവിൽ വന്നത്? എന്ത് കൊണ്ടാണു അത് നില നിർത്തുന്നത് ? ധനകാര്യ മന്ത്രാലയ ഉദ്യോഗസ്ഥൻ വിശദീകരണം നൽകി
ജിദ്ദ: സൗദിയിലെ വിദേശികൾക്ക് എന്തിനാണു ആശ്രിത ലെവി കൊണ്ട് വന്നതെന്നും എന്ത് കൊണ്ടാണു അത് നില നിർത്തുന്നതെന്നുമുള്ള ചോദ്യത്തിനു സൗദി ധനകാര്യ മന്ത്രാലയത്തിലെ സ്റ്റിയറിംഗ് കമ്മിറ്റി തലവൻ അബ്ദുൽ അസീസ് അൽ ഫരീഹ് വിശദീകരണം നൽകി.
വിദേശികളുടെ നിരവധി കുടുംബാംഗങ്ങളെ ആശ്രിത ലെവി കാരണം അവരുടെ സ്വന്തം നാടുകളിലേക്ക് മടക്കി അയക്കേണ്ടി വന്നുവെന്നും അത് മൂലം സൗദിയിൽ ചെലവഴിക്കേണ്ട തുക വിദേശികൾ അവരുടെ നാടുകളിലേക്ക് അയക്കുകയുമാണെന്ന് പറഞ്ഞ് കൊണ്ടായിരുന്നു അബ്ദുൽ അസീസ് അൽ ഫരീഹിനോട് സംശയം ഉന്നയിച്ചത്.
വിദേശികളുടെ കുട്ടികളുടെ സാന്നിദ്ധ്യം പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട ഒരു സ്പെഷ്യൽ സിസ്റ്റവുമായി ബന്ധപ്പെട്ടായിരുന്നു ഫീസ് നിലവിൽ വന്നത്.
അതോടൊപ്പം ആവശ്യമില്ലാത്ത വിദേശികളുടെ എണ്ണം കുറക്കുക, സൗദി യുവാക്കൾക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കുക എന്നിവയെല്ലാം ആശ്രിത ലെവിയുടെ ലക്ഷ്യങ്ങളാണെന്ന് അബ്ദുൽ അസീസ് അൽ ഫരീഹ് പറഞ്ഞു.
2017 ജൂലൈ മുതലായിരുന്നു സൗദിയിലെ വിദേശികളുടെ ആശ്രിതർക്ക് ലെവി നടപ്പാക്കിയത്. ഒരാൾക്ക് പ്രതിമാസം 100 റിയാൽ എന്ന രീതിയിൽ ആരംഭിച്ച ലെവി 2018 ൽ 200 റിയാലും 2019 ൽ 300 റിയാലുമായി മാറി. 2020 ജൂലൈ മുതൽ 400 റിയാലാണു ഒരു കുടുംബാംഗത്തിനു പ്രതിമാസം കുടുംബ നാഥൻ ലെവിയായി അടക്കേണ്ടത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa