റൗളാ ശരീഫിൽ പ്രവേശനം ഒക്ടോബർ 18 മുതൽ
മദീന: റൗളാ ശരീഫിൽ പ്രവേശനവും നമസ്ക്കാരവും സലാമും അനുവദിക്കൽ ഒക്ടോബർ 18 മുതലായിരിക്കുമെന്ന് ഹറം കാര്യ വകുപ്പ് ഏജൻസി അറിയിച്ചു.
ഇഅതമർനാ അപ്പ് വഴിയായിരിക്കും പ്രവേശനം സാധ്യമാകുക. നിലവിലെ ശേഷിയുടെ 75 ശതമാനം പ്രവേശനം അനുവദിക്കും.
അടുത്ത ഞായറാഴ്ച മുതൽ ഇഅതമർനാ ആപ് വഴി അനുമതി നേടിയ ആഭ്യന്തര തീർത്ഥാടകർക്ക് ഉംറ നിർവ്വഹിക്കാൻ സാധിക്കും.
ഇഅതമർനാ ആപ് വഴി വിശുദ്ധ ഉംറ കർമ്മം ചെയ്യുന്നതിനായി രെജിസ്റ്റർ ചെയ്യുന്ന വിശ്വാസികളുടെ എണ്ണം അനുദിനം വർദ്ധിച്ച് കൊണ്ടിരിക്കുകയാണ്.
അഞ്ച് ദിവസങ്ങൾ കൊണ്ട് മാത്രം ഒരു ലക്ഷത്തിൽ പരം വിശ്വാസികൾക്ക് ഉംറ പെർമിറ്റ് ഇഷ്യു ചെയ്തതായി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa