ദുബൈയിൽ 8 ലക്ഷം ദിർഹമിന് പകരം വ്യാജ ഡോളർ നൽകി പറ്റിക്കാൻ ശ്രമം; 4 വിദേശികൾ അറസ്റ്റിൽ
ദുബൈ: മാർക്കറ്റ് വിലയേക്കാൾ കുറഞ്ഞ നിരക്കിൽ 8 ലക്ഷം ദിർഹമിന് പകരം ഡോളർ നൽകാമെന്ന് പറഞ്ഞ് പോലീസ് ഉദ്യോഗസ്ഥരെ പറ്റിക്കാൻ ശ്രമിച്ച നാലു പേർ അറസ്റ്റിലായി.
ഒരു പാക്കിസ്ഥാനി അടക്കമുള്ള സംഘം 2 മാസം മുമ്പാണ് രഹസ്യ പോലീസ് ഉദ്യോഗസ്ഥനെ കണ്ട്, തങ്ങളുടെ കൈവശം ധാരാളം ഡോളർ ഉണ്ടെന്നും മാർക്കറ്റ് വിലയേക്കാൾ കുറഞ്ഞ നിരക്കിൽ അത് വിൽക്കാൻ ആഗ്രഹിക്കുന്നുണ്ടെന്നും പറഞ്ഞത്.
വ്യാജ ഡോളർ ആണെന്ന് അറിയിക്കാതെ നോട്ടുകൾ വാങ്ങാൻ ഒരാളെ തരപ്പെടുത്തി നൽകാൻ അവർ ഉദ്യോഗസ്ഥനോട് ആവശ്യപ്പെട്ടു. വ്യാജ ബില്ലുകൾ കാണിച്ച് വിശ്വാസം പിടിച്ചുപറ്റാനും ശ്രമിച്ചു.
തട്ടിപ്പ് മനസ്സിലായ ഉദ്യോഗസ്ഥൻ വിവരം പോലീസിനെ അറിയിക്കുകയും പ്രതികളോട് ഇടപാട് നടത്താനെന്ന പേരിൽ ഒരു ഹോട്ടൽ പരിസരത്ത് വരാനും ആവശ്യപ്പെട്ടു. അതനുസരിച്ച് ഒരു കാറിൽ വന്ന നാലു പേരെയും കൈയോടെ പിടികൂടുകയും ചെയ്തു. വിച്ചാരണക്കായി പ്രതികളെ റിമാൻഡ് ചെയ്തു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa