ലൈവ് റിപ്പോർട്ടിംഗിനിടെ ഹറമിൽ ബാങ്ക് വിളിച്ചപ്പോൾ ന്യൂസ് റീഡറും റിപ്പോർട്ടറും ബാങ്ക് വിളി തീരും വരെ നിശബ്ദരായി (വീഡിയോ കാണാം)
ജിദ്ദ: ഏഴ് മാസങ്ങൾക്ക് ശേഷം ഇഹ്റാം വേഷം ധരിച്ച് വിശ്വാസികൾ വിശുദ്ധ കഅബാലയത്തിൻ്റെ തിരു മുറ്റത്ത് വീണ്ടും എത്തി.
ഞായറാഴ്ച രാവിലെ മുതലാണു വിശ്വാസികൾ ഹറമിലെത്തിത്തുടങ്ങിയത്. പ്രാഥമിക ഘട്ടത്തിൽ ഒരു ദിവസം 1000 പേരടങ്ങുന്ന 6 ബാച്ചായാണു ഉംറ നിർവ്വഹിക്കുക. 3 മണിക്കൂർ സമയമാണു ഉംറക്കായി നിശ്ചയിക്കപ്പെട്ടിട്ടുള്ളത്.
ഹറമിൽ എത്താൻ ഭാഗ്യം ലഭിച്ച വിശ്വാസികൾ തങ്ങളുടെ സന്തോഷം ചാനൽ റിപ്പോർട്ടർമാരോട് പങ്ക് വെക്കുന്ന വീഡിയോ അറബ് മീഡിയകൾ സംപ്രേഷണ ചെയ്തു.
അതേ സമയം ഹറമിൽ നിന്ന് ഉംറ സജ്ജീകരണങ്ങളെക്കുറിച്ച് ലൈവ് റിപ്പോർട്ടിംഗ് ചെയ്യുന്നതിനിടെ ബാങ്ക് വിളിച്ചപ്പോൾ ന്യൂസ് റിപ്പോർട്ടറും ന്യൂസ് റീഡറും ബാങ്ക് വിളി തീരും വരെ നിശബ്ദരായതും ബാങ്ക് വിളിക്കുന്നത് മുഴുവനായും ചാനലിൽ സംപ്രേഷണം ചെയ്തതും ശ്രദ്ധേയമായി.
സൗദി ചാനലായ അൽ ഇഖ്ബാരിയ ചാനലിലെ റിപ്പോർട്ടറും ന്യൂസ് റീഡറുമാണു റിപ്പോർട്ടിംഗിനിടെ മഗ് രിബ് ബാങ്ക് വിളി കേട്ടപ്പോൾ നിശബ്ദരായത്. ഹറമിൽ നിന്നും സത്യ വാചകങ്ങൾ ഉയർന്നതോടെ റിപ്പോർട്ടറും ആങ്കറും നിശ്ചബ്ദരായി എന്ന ടൈറ്റിലിലാണു അൽ ഇഖ്ബാരിയ ചാനൽ പ്രസ്തുത ദൃശ്യങ്ങൾ തങ്ങളുടെ ഒഫീഷ്യൽ ട്വിറ്റർ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിട്ടുള്ളത്. വീഡിയോ കാണാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa