അദ്ധ്യാപകർക്ക് 21000 സൗജന്യ ടിക്കറ്റുകൾ; ഖത്തർ എയർവെയ്സ്ന്റെ സ്നേഹ സമ്മാനം ബുക്കിംഗ് ഇന്ന് മുതൽ
ദോഹ: കൊവിഡ് മഹാമാരിയുടെ വെല്ലുവിളികള്‍ക്കിടെ ലോകമെമ്പാടുമുള്ള യുവജനങ്ങളെ ബോധവത്കരിക്കുന്നതില്‍ സുപ്രധാന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന്റെ നന്ദി സൂചകമായി ലോക അദ്ധ്യാപക ദിനത്തോടനുബന്ധിച്ച് ഖത്തര്‍ എയര്‍ വേയ്‌സ് 21,000 ടിക്കറ്റുകള്‍ അദ്ധ്യാപകര്‍ക്ക് സൗജന്യമായി നല്‍കുന്നു.
ഒക്ടോബര്‍ അഞ്ച് പുലര്‍ച്ചെ നാലു മുതല്‍ ഒക്ടോബര്‍ എട്ട് പുലര്‍ച്ചെ 3.59 വരെയുള്ള സമയമാണ് അദ്ധ്യാപകര്‍ക്ക് ടിക്കറ്റിനായി രജിസ്റ്റര്‍ ചെയ്യാനുള്ള സമയം. ഈ ലിങ്കില്‍ പ്രവേശിച്ച് അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷ സമര്‍പ്പിക്കുന്നവര്‍ക്ക് ലഭിക്കുന്ന പ്രമോഷന്‍ കോഡ് ഉപയോഗിച്ചാണ് ടിക്കറ്റ് ബുക്ക് ചെയ്യുക.
ഖത്തര്‍ എയര്‍വേയ്സ് നിലവില്‍ സര്‍വീസ് നടത്തുന്ന 75ലധികം രാജ്യങ്ങളിലെ അദ്ധ്യാപകർക്കാണ് അപേക്ഷകൾ സമർപ്പിക്കാൻ അര്‍ഹതയുള്ളത്. ഓരോ രാജ്യങ്ങള്‍ക്കും പ്രതിദിനം നിശ്ചിത ടിക്കറ്റുകള്‍ അനുവദിച്ച് അപേക്ഷാ നടപടികള്‍ എളുപ്പമാക്കാനാണ് എയർവെയ്സ് തീരുമാനം.
വിജയകരമായി രജിസ്ട്രേഷൻ പൂർത്തിയക്കുന്ന അദ്ധ്യാപകര്‍ക്ക് ലോകമെമ്പാടുമായി ഖത്തര്‍ എയര്‍വേയ്സ് സര്‍വീസ് നടത്തുന്ന 90ലധികം ലക്ഷ്യസ്ഥാനങ്ങളിലേതെങ്കിലുമൊരിടത്തേക്കും തിരിച്ചുമുള്ള ഇക്കോണമി ക്ലാസ് റിട്ടേണ്‍ ടിക്കറ്റ് ലഭിക്കും. കൂടാതെ ഭാവിയില്‍ ഒരു റിട്ടേണ്‍ ടിക്കറ്റിന് അന്‍പത് ശതമാനം ഓഫര്‍ മൂല്യമുള്ള വൗച്ചറും ലഭിക്കും. ഈ വൗച്ചര്‍ തനിക്കോ മറ്റുള്ളവർക്കോ ഉപയോഗിക്കാൻ കഴിയും.
ക്ലാസ്റൂം പാരാപ്രൊഫഷണലുകള്‍, ടീച്ചിങ് അസിസ്റ്റന്റുമാര്‍, സ്ബ്സ്റ്റിറ്റിയൂട്ട്സ്, ഇന്റര്‍വെന്‍ഷന്‍- ഇന്‍ക്ലൂഷന്‍ സ്പെഷ്യലിസ്റ്റുകള്‍, ട്യൂട്ടര്‍മാര്‍, സീനിയര്‍ ലീഡര്‍മാര്‍, ഏര്‍ലി ചൈല്‍ഡ്ഹുഡ് അദ്ധ്യാപകര്‍, സ്റ്റുഡന്റ് കൗണ്‍സലര്‍മാര്‍, പ്രൈമറി അദ്ധ്യാപകര്‍, സെക്കന്ററി അദ്ധ്യാപകര്‍, കാഷ്വല്‍ അദ്ധ്യാപകര്‍, ഇഎസ്എല്‍(ഇംഗ്ലീഷ് രണ്ടാം ഭാഷ) അദ്ധ്യാപകര്‍, സ്പെഷ്യല്‍ ഇഡി അദ്ധ്യാപകര്‍, ടീച്ചര്‍ എയ്ഡ്, തൊഴില്‍ വിദ്യാഭ്യാസ- പരിശീലന ഇന്‍സ്ട്രക്ടര്‍, പ്രീസ്‌കൂല്‍- ഏര്‍ലിഇയേഴ്സ് പ്രാക്ടീഷണേഴ്സ്, ക്ലാസ്റൂം ടെക്നീഷ്യന്‍മാര്‍ എന്നിവര്‍ക്കാണ് സൗജന്യ ടിക്കറ്റിനായി അപേക്ഷിക്കാന്‍ യോഗ്യതയുള്ളത്.
അടുത്തവര്‍ഷം സെപ്തംബര്‍ 30വരെ കാലാവധിയുള്ള ടിക്കറ്റുകൾക്ക് ഖത്തര്‍ എയര്‍വേയ്സ് വിമാനങ്ങളില്‍ മാത്രമാണ് ഓഫർ ലഭിക്കുക. യാത്രാ ദിവസം വിമാനത്താവളത്തില്‍ ചെക്ക് ഇന്‍ കൗണ്ടറില്‍ അധ്യാപകന്‍ ആണെന്ന് തെളിയിക്കുന്ന തിരിച്ചറിയല്‍ കാര്‍ഡ് കാണിക്കണം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa