ഉംറക്കെത്തുന്ന വിശ്വാസികളെ സ്വീകരിക്കുന്നതും സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് ഉംറ നിർവ്വഹിക്കുന്നതും വിവരിക്കുന്ന ഷോർട്ട് വീഡിയോ കാണാം
മക്ക: വിശുദ്ധ മസ്ജിദുൽ ഹറാമിൽ ഉംറ നിർവ്വഹിക്കാനെത്തുന്ന വിശ്വാസികളെ സ്വീകരിക്കുന്ന രംഗങ്ങളും സുരക്ഷാ മനദണ്ഡങ്ങൾ പാലിച്ച് വിശ്വാസികൾ ഉംറ നിർവ്വഹിക്കുന്നതും വിവരിക്കുന്ന ഷോർട്ട് വീഡിയോ ഇരു ഹറം കാര്യ വകുപ്പ് പ്രസിദ്ധപ്പെടുത്തി.
തീർത്ഥാടകരുടെ താപ നില പരിശോധിക്കുന്നതും അകലം പാലിച്ച് ത്വവാഫും സഅയും നിർവ്വഹിക്കുന്നതും സംസം കുടിക്കുന്നതും എല്ലാം വീഡിയോയിൽ ചിത്രീകരിച്ചിട്ടുണ്ട്.
ഇന്നലെ മുതലായിരുന്നു ഇഅതമർനാ ആപ് വഴി രെജിസ്റ്റർ ചെയ്ത വിശ്വാസികൾ ഏഴ് മാസത്തിനു ശേഷം വീണ്ടും ഉംറ നിർവ്വഹിക്കാനായി വിശുദ്ധ ഹറമിൽ എത്തിത്തുടങ്ങിയത്. ഇരു ഹറം കാര്യ വകുപ്പ് പ്രസിദ്ധപ്പെടുത്തിയ വീഡിയോ കാണാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa