Saturday, November 23, 2024
Riyadh

ഗാന്ധിജയന്തി ആഘോഷിച്ചു

റിയാദ്: CHCD ഫൗണ്ടേഷൻ ഇന്ത്യ ഒക്ടോബർ 2 നു ഗാന്ധി ജയന്തി ആഘോഷം വളരെ വിപുലമായി നടത്തുകയുണ്ടായി. 6 വയസ്സു മുതൽ 15 വയസ്സുവരെ ഉള്ള കുട്ടികൾക്ക് ഇതിന്റെ ഭാഗമായി പ്രസംഗ മത്സരം നടത്തുകയുണ്ടായി. 170 സ്കൂൾ വിദ്യാർഥികൾ ഇതിൽ പങ്കെടുക്കുകയുണ്ടായി. ഇന്ത്യയിൽ നിന്നും ഗൾഫ് മേഖലകളിൽ നിന്നും ഉള്ള കുട്ടികൾ ആയിരുന്നു ഇതിൽ പങ്കെടുത്തത്.

ബാപ്പുജിയുടെ 151 ജന്മദിനം ആഘോഷിക്കുന്ന ഈ അവസരത്തിൽ പുതിയ തലമുറകിൽ ഉള്ള കുട്ടികളിൽ ഗാന്ധിയൻ ആശയങ്ങളുടെ പ്രധാന്യം മനസിലാക്കാനും അത് അവരുടെ ജീവിതത്തിൽ പ്രവർത്തികമാക്കുവാനും വേണ്ടിയായിരുന്നു ഇത്തരത്തിലുള്ള പ്രസംഗ മത്സരം കുട്ടികൾക്ക് വേണ്ടി CHCD സംഘടിപ്പിച്ചത്. രണ്ടു റൗണ്ടുകളിൽ ആയിട്ടു നടന്ന വാശിയേറിയ മത്സരത്തിൽ നിന്നും ജൂനിയർ സീനിയർ വിഭാഗത്തിൽ ആയിട്ടു ഫൈനൽ റൗണ്ടിലേക്ക് 22 പേരെ തിരഞ്ഞെടുക്കുകയുണ്ടായി.

ഒക്ടോബർ രണ്ടിന് നടന്ന ഗാന്ധി ജയന്തി ആഘോഷത്തിൽ ഫൈനൽ റൗണ്ടിൽ തിരഞ്ഞെടുത്ത കുട്ടികൾ ലൈവായിട്ടു ഓൺലൈനിലൂടെ ആയിരുന്നു മത്സരത്തിൽ പങ്കെടുത്തത്. വിജയി ആയി ഒന്നാം സ്ഥാനം ലഭിക്കുന്നവർക്ക് 2500 രൂപയും രണ്ടാം സ്‌ഥാനം ലഭിക്കുന്നവർക്ക് 1500 രൂപയും ആയിരുന്നു സമ്മാനമായി നിശ്ചയിച്ചിരിക്കുന്നത്. ഓൺലൈനിലൂടെ നടന്ന മത്സരത്തെ തുടർന്ന് ഗാന്ധിയൻ ആശയങ്ങളുടെ പ്രസക്തി ഇന്നത്തെ സമൂഹത്തിൽ എത്രമാത്രം ഉണ്ടെന്നുള്ള വിഷയത്തെ അധികരിച്ചു മണിപ്പാൽ അക്കാദമി ഓഫ് ഹയർ എഡ്യൂക്കേഷൻ സർവകലാശാലയിലെ അസിസ്റ്റന്റ് പ്രഫസർ ആയ ഐഡ ഡിസൂസയും ജവഹർ നവോദയ വിദ്യാലയ പൂനെ റീജിയൻ അസിസ്റ്റന്റ് കമ്മീഷണർ കെ വി സുരേഷ് വിഷയാ അവതരണം നടത്തുകയുണ്ടായി.

നമ്മുക്ക് നമ്മുടെ ജീവിതത്തെ മാറ്റുവാൻ, സ്വയനിയന്ത്രണത്തിലൂടെ, അത്യഗ്രഹം ഇല്ലാതെ വിശ്വാസത്തിൽ ദ്രഡ പെട്ട ബന്ധങ്ങളിലൂടെ ആകണം മനുഷ്യന്റെ വളർച്ച സാധിക്കേണ്ടത് എന്ന് വിഷയാവധരണത്തിൽ ഐഡ ഡിസൂസ പറഞ്ഞ് വെച്ചത്. കുട്ടികൾ അവരുടെ സ്കൂൾ കാലഘട്ടത്തിൽ ഗാന്ധിജയുടെ ജീവിതത്തെ പറ്റി പടിക്കുന്നുണ്ടെങ്കിലും വളർന്നു കഴിയുബോൾ ആണ് അവർക്കു ബോദ്യപെടുന്നതും അത് പ്രാവർത്തികമാക്കാൻ ശ്രമിക്കുന്നതും സ്വയംപര്യാപ്തതയുടെ ആവശ്യത്തെകുറിച്ചും കെ.വി. സുരേഷ് വിഷയാവതരണത്തിൽ പറയുകയുണ്ടായി.

അതിനെ തുടർന്നു സാമൂഹ്യ പ്രതിബദ്ധതതയുള്ള യുവ എഴുത്തുകാർ എന്ന വിഷയത്തെ കുറിച്ചുള്ള ചർച്ച വളരെ നല്ല ഒരു സംവാദം നടക്കുകയുണ്ടായി. ഇന്ത്യയിൽ നിന്നും റിയാദിൽ നിന്നും ഉള്ള പ്രഗത്ഭരായ എഴുത്തുകാരും സാമൂഹ്യ പ്രവർത്തകരും ആയിരുന്നു ഈ ചർച്ചയിൽ പങ്കെടുത്തുത്ത്. ഇരിഞാലക്കുട ക്രൈസ്റ്റ് കോളേജിലെ പ്രഫസർ ഡോ ജോർജ് അലക്സ്‌ ഈ സംവാദം മോഡറേറ്റ് ചെയ്‍തത്. എഴുത്തുകാരനും നാടക രചയിതാവും, മുഹമ്മദ്ദിൻ HSS ലെ സീനിയർ ഹയർ സെക്കണ്ടറി അധ്യാപകൻ ശ്രീ രമേശ് ഗോപിനാഥ്, എഡ്യൂക്കേഷണൽ സൈക്കോളജിസ്റ് & റിസർച്ച് കോൺസൾട്ട് ഡോ കെ ആർ ജയചന്ദ്രൻ, റിയാദിലെ എഴുത്തുകാരനും നാടക പ്രവർത്തകനും ആയ ശ്രീ ബാബു അമ്പാടി എന്നിവർ ആയിരുന്നു സംവാദത്തിൽ പങ്കെടുത്ത പ്രഗത്ഭ വ്യക്തികൾ.

സാമൂഹ്യ പ്രതിബദ്ധത ഇന്നത്തെ യുവ എഴുത്തുകാർക്ക് നഷ്ടപ്പെട്ട് പോയോ കല കലക്ക് വേണ്ടി മാത്രം ഉള്ളതാണോ, എഴുത്തുകാർ വെറും കൂലി എഴുത്തുകാർ മാത്രം ആയി തീരുന്നുവോ, ഭയം ഇല്ലാതെ യുവ എഴുത്തുകാർക്ക് ആശയങ്ങൾ ജനങൾക്ക് വേണ്ടി മുന്നോട്ടു വയ്ക്കുവാൻ സാധിക്കുന്നുണ്ടോ എന്നിങ്ങനെ വിവിധ ആശയങ്ങൾ ചർച്ചയിൽ ഉരുത്തിരിഞ്ഞു വന്നു.

ശ്രീമതി പത്മിനി യു നായർ സീനിയർ അദ്ധ്യാപിക വിജയികളായവരുടെ പേരുകൾ പ്രഖ്യപിച്ചു വിജയികളായവരെ അനുമോദിച്ചു സംസാരിച്ചു. ജൂനിയർ വിഭാഗത്തിൽ കേരളത്തിലെ CPMHSS പീരുമേട് സ്കൂളിലെ നീലാംബരി എം സന്ദേഷ് ഒന്നാം സമ്മാനത്തിന് അർഹയായി. ന്യൂ മിഡിൽ ഈസ്റ്റ് ഇന്റർനാഷണൽ സ്കൂൾ റിയാദിലെ നൈനിക വിനോദ് ആയിരുന്നു രണ്ടാം സമ്മാനത്തിന് അർഹയായതു. സീനിയർ വിഭാഗത്തിൽ, റിയാദിലെ ഡൽഹി പബ്ലിക് സ്കൂളിലെ സൂര്യ സുരേഷും, കേരളത്തിലെ ഇടുക്കി ജില്ലയിലെ അണക്കര മോന്റ്ഫോഡ് സ്കൂളിലെ ആൻ തെരേസ ജോസ്‌ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി.

ഇതിനെ തുടർന്ന് പ്രണാമം SP ബാലസുബ്രഹ്മണ്യൻ എന്ന പേരിൽ ഈ അടുത്ത നാളിൽ നമ്മളിൽ നിന്നും മണ്മറഞ്ഞു പോയ സംഗീത ലോകത്തെ കുലപതിയായ SP ബാലസുബ്രമണ്യത്തെ അനുസ്മരിച്ചു കൊണ്ട് സ്വരാസ് മ്യൂസിക്കൽ ഗ്രൂപ്പിലെ ഗിരിദാസ് മാഷിന്റെ അഭിമുഘ്യത്തിൽ സംഗീത സായാഹ്‌നം പങ്കെടുത്തവർക്ക് കാഴ്ച വെച്ച് CHCD ബോർഡ് മെംബർ ശ്രീ സനിൽ ജോസെഫിന്റെ നന്ദി പ്രകാശനത്തോട് കൂടി ഗാന്ധിജയന്തി ആഘോഷങ്ങൾ പര്യവസാനിപ്പിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa