Friday, May 23, 2025
Top StoriesWorld

ട്രംപ് മാസ്ക് പോലും ധരിക്കാതെ വൈറ്റ് ഹൗസിൽ; പ്രോട്ടോകോൾ ലംഘനമെന്ന് ഡോക്ടർമാർ

കഴിഞ്ഞ ദിവസം കോവിഡ്‌ ബാധിച്ചതിനാൽ സൈനിക ആശുപത്രിയിൽ പ്രത്യേക നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, തന്റെ അസുഖം മാറുന്നതിന് മുമ്പ് തന്നെ നിർബന്ധപൂർവ്വം ആശുപത്രി വിട്ടു വൈറ്റ് ഹൗസിലേക്ക് മടങ്ങുകയും ചെയ്തു.

“എനിക്ക് പ്രശ്നമൊന്നുമില്ല കോവിഡിനെ ഭയക്കരുത്, അതിന് നിങ്ങളുടെ ജീവിതത്തെ ഭരിക്കാൻ അനുമതി നൽകരുത്, ഞാൻ ഇന്ന് 6.30 ന് ആശുപത്രി വിടും” എന്ന് ട്രംപ് തന്റെ ട്വിറ്റർ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തതിന് പിന്നാലെയാണ് തന്റെ പ്രത്യേക വിമാനത്തിൽ വൈറ്റ് ഹൗസിലേക്ക് മടങ്ങിയത്. അവിടെ എത്തിയ ഉടനെ മാസ്‌ക്ക് അഴിക്കുകയും ചെയ്തു.

എന്നാൽ, പ്രസിഡന്റിന്റെ നടപടിയിൽ അതൃപ്തി രേഖപ്പെടുത്തിയ ഡോക്ടർമാർ അമേരിക്കയിലെ ഏത് പൗരനും കോവിഡ്‌ സ്ഥിരീകരിക്കപ്പെട്ടാൽ 10 ദിവസമെങ്കിലും നിരീക്ഷണത്തിൽ ഉണ്ടായിരിക്കണമെന്നും പ്രസിഡന്റിന്റെ നടപടി പ്രോട്ടോകോൾ ലംഘനമാണെന്നും സൂചിപ്പിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa