പിസിആർ ടെസ്റ്റുകൾക്കായി സ്വകാര്യ കേന്ദ്രങ്ങളുടെ പട്ടിക പുറത്തിറക്കി സിവിൽ ഏവിയേഷൻ അതോറിറ്റി
റിയാദ്: പിസിആർ ടെസ്റ്റുകൾക്കായി അംഗീകൃത സ്വകാര്യ കേന്ദ്രങ്ങളുടെ ലിസ്റ്റ് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ പുറത്തിറക്കി. ആരോഗ്യ മന്ത്രാലയം ഈ കേന്ദ്രങ്ങൾക്ക് അംഗീകാരം നൽകിയിട്ടുണ്ട്. ഇത് അന്താരാഷ്ട്ര യാത്ര പുനരാരംഭിക്കാൻ സഹായിക്കും.
ലോകമെമ്പാടുമുള്ള യാത്രകൾക്ക് പിസിആർ ടെസ്റ്റ് മാനദണ്ഡമായിരിക്കെയാണ് ഇത്. 48 മുതൽ 72 മണിക്കൂർ മുമ്പ് വരെ ടെസ്റ്റുകൾ നടത്താനാണ് വിമാന കമ്പനികളുടെ നിർദ്ദേശമുള്ളത്. ജിദ്ദ, റിയാദ്, ദമാം, ഖസീം, തബൂക്, തുടങ്ങി മിക്ക പ്രവിശ്യകളിലും ഉള്ള സ്വകാര്യ മെഡിക്കൽ സെന്ററുകൾ ലിസ്റ്റിൽ ഇടം പിടിച്ചിട്ടുണ്ട്.
അൽ ഹബീബ് മെഡിക്കൽ ഗ്രൂപ്പിന്റെ റിയാദ്, ജിദ്ദ, ഖസീം മെഡിക്കൽ സെന്ററുകളിലും അൽ ബോർഗ് മെഡിക്കൽ ലബോറട്ടറീസിന്റെ ഖമീസ് മുഷൈത്ത്, ദമാം, തബൂക്ക് സെന്ററുകളിലും അംഗീകൃത പിസിആർ ടെസ്റ്റുകൾക്ക് സൗകര്യമുണ്ട്.
ദമാമിലെ മുവസ്സലാത്ത് ഹോസ്പിറ്റൽ, ദാർ ആഫിയ മെഡിക്കൽ ക്ലീനിക്ക്, മുവസ്സാത്ത് ഹോസ്പിറ്റൽ ജുബൈൽ, അൽ ഹസയിൽ അൽ മൂസ സ്പെഷ്യൽ ഹോസ്പിറ്റൽ, ജിദ്ദയിൽ ഇന്റർനാഷണൽ മെഡിക്കൽ സെന്റർ, ഹൗസ് ഓഫ് മെഡിസിൻ ലബോറട്ടറി, സുലൈമാൻ അബ്ദുൽ ഖാദിർ ഫാകിഹ് ലബോറട്ടറി, ഗസാൻ നുജൈബ് ഹോസ്പിറ്റൽ, ജിദ്ദ നാഷണൽ ഹോസ്പിറ്റൽ എന്നിവക്കാണ് അനുമതിയുള്ളത്.
സ്മാർട്ട് ലാബ് കമ്പനി, അൽ ഫറാബി ലബോറട്ടറി, സ്പെഷലൈസഡ് മെഡിക്കൽ സെന്റർ, ദല്ലാ ഹോസ്പിറ്റൽ, അൽ ദറ ഹോസ്പിറ്റൽ, ഡൽറ്റ മെഡിക്കൽ ലബോറട്ടറി, മുവസാത്ത് ഹോസ്പിറ്റൽ, ഹയാത്ത് നാഷണൽ ഹോസ്പിറ്റൽ, അറബ് മെഡിക്കൽ ലബോറട്ടറീസ് എന്നിവയാണ് റിയാദിലെ അംഗീകൃത സെന്ററുകൾ.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa