സൗദിയിലേക്ക് ഇന്ത്യൻ പാസ്പോർട്ടുള്ളവർക്ക് വിലക്കില്ല; മാലിദ്വീപ് വഴിയും സൗദിയിലേക്ക് മടങ്ങാൻ പാക്കേജുകളൂമായി ട്രാവൽ ഏജൻസികൾ
ജിദ്ദ: സൗദിയിലേക്ക് ഇന്ത്യൻ പാസ്പോർട്ടുള്ളവർക്ക് വിലക്കുണ്ടെന്ന തരത്തിലുള്ള പ്രചാരണം തീർത്തും തെറ്റാണെന്ന് ട്രാവൽ ആൻ്റ് ടൂറിസം മേഖലയിലുള്ളവർ അറിയിച്ചു.
മറിച്ച് ഇപ്പോഴും മലയാളികളടക്കമുള്ള നിരവധി ഇന്ത്യക്കാർ സിവിൽ ഏവിയേഷൻ്റെ വ്യവസ്ഥകൾ പാലിച്ച് കൊണ്ട് സൗദിയിലേക്ക് പ്രവേശിക്കുന്നുണ്ടെന്നും സൗദിയിലേക്ക് മടങ്ങാൻ ഉദ്ദേശിക്കുന്നവർ ആശങ്കപ്പെടേണ്ട യാതൊരു കാര്യവുമില്ലെന്നും കോട്ടക്കൽ അൽ ഖൈർ ട്രാവൽസ് മേധാവി ബഷീർ ഞങ്ങളോട് പറഞ്ഞു.
ഇന്ത്യയിൽ നിന്ന് നിലവിൽ മടങ്ങുന്നവർ സൗദിയിൽ പ്രവേശിക്കുന്നതിൻ്റെ മുമ്പ് 14 ദിവസം ഇന്ത്യയല്ലാത്ത മറ്റേതെങ്കിലും രാജ്യങ്ങളിൽ കഴിയണമെന്ന നിബന്ധന മാത്രമേ നിലവിലുള്ളൂ. ആ നിബന്ധന പാലിച്ച് നിരവധിയാളുകൾ സൗദിയിലേക്ക് ഇപ്പോഴും പ്രവേശിക്കുന്നുണ്ട്.
അതോടൊപ്പം യു എ ഇയിലും സൗദിയിലും ബിസിനസുകൾ ഉള്ള നിരവധി ഇന്ത്യക്കാരും യു എ ഇയിൽ നിന്ന് സൗദിയിലേക്ക് ദിവസവും പ്രവേശിക്കുന്നുണ്ട്. ദുബൈക്ക് പുറമെ ഷാർജ, റാസൽ ഖൈമ എന്നിവിടങ്ങളിൽ 14 ദിവസം താമസിച്ചും സൗദിയിലേക്ക് മടങ്ങാൻ സൗകര്യമുണ്ട്.
കൂടുതൽ പണം മുടക്കാൻ തയ്യാറുള്ളവർക്ക് മാലിദ്വീപിൽ 14 ദിവസം താമസിച്ച് വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിച്ച് സൗദിയിലേക്ക് മടങ്ങുന്നതിനുള്ള ടൂർ ആൻ്റ് റിട്ടേൺ പാക്കേജും തങ്ങൾ നൽകുന്നുണ്ടെന്നും ബഷീർ അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa