Thursday, April 10, 2025
Abu DhabiTop Stories

രജിസ്ട്രേഷൻ പുതുക്കാൻ പോയ രണ്ട് ഡ്രൈവർമാർക്ക് കിട്ടിയത് 2.6 മില്യൺ ദിർഹം പിഴ

അബൂദാബി: കഴിഞ്ഞ ദിവസം അബൂദാബി പോലീസ് പിടിച്ചെടുത്ത രണ്ട് വാഹനങ്ങൾക്ക് 1.4 മില്യൺ, 1.2 മില്യൺ വീതം ദിർഹമുകൾ പിഴ ഈടാക്കിയതായി പോലീസ് അറിയിച്ചു.

അബുദാബിയിലെ വിവിധ റോഡുകളിൽ നിരവധി ട്രാഫിക് ലംഘനങ്ങൾ റഡാർ വഴി പിടിച്ചെടുത്തത് ഈ രണ്ടു വാഹനങ്ങളുടെയും പേരിൽ രജിസ്റ്റർ ചെയ്യപ്പെട്ടിരുന്നു. ഒരു മില്യൺ ദിർഹം പിഴ ഒരു വാഹനത്തിന് എതിരെ ചുമത്തപ്പെട്ടാൽ വാഹനം പിടിച്ചെടുക്കാമെന്ന പഴയ നിയമം ഉണ്ടെങ്കിലും വാർഷിക രജിസ്റ്റർ പുതുക്കാൻ വേണ്ടി വന്നപ്പോൾ മാത്രമാണ് രണ്ടുപേരെയും പിടികൂടാനായത്.

നിയമപ്രകാരം പിഴയടച്ച് വാഹനം വീണ്ടെടുത്തില്ലെങ്കിൽ മൂന്നുമാസം കഴിഞ്ഞാൽ അത് ലേലം ചെയ്യപ്പെടുമെന്നും പോലീസ് അധികൃതർ സൂചിപ്പിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa