ലുലുവിൻ്റെ ഓഹരി സ്വന്തമാക്കാൻ സൗദി അറേബ്യ ചർച്ച നടത്തുന്നതായി റിപ്പോർട്ട്
ജിദ്ദ: ആഗോള റീട്ടേയിൽ ഭീമന്മാരായ ലുലു ഗ്രൂപിൻ്റെ ഓഹരി സ്വന്തമാക്കാൻ സൗദി അറേബ്യയുടെ നിക്ഷേപ നിധിയായ സൗദി പബ്ളിക് ഇൻവെസ്റ്റ്മെൻ്റ് ഫണ്ട് ചർച്ച നടത്തുന്നതായി റിപ്പോർട്ടുകൾ.
ചർച്ചയുമായി ബന്ധപ്പെട്ട രണ്ട് പേരിൽ നിന്നാണു ഇത് സംബന്ധിച്ച് വിവരം ലഭ്യമായതെന്ന് അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.
ഓഹരി വാങ്ങലുമായി ബന്ധപ്പെട്ട ചർച്ചകൾ നാലാഴ്ചകൾക്ക് മുംബ് തന്നെ ആരംഭിച്ചിട്ടുണ്ടെന്ന് റോയിട്ടേഴ്സ് സൂചിപ്പിക്കുന്നു.
അതേ സമയം ചർച്ചകൾ സംബന്ധിച്ചുള്ള സ്ഥിരീകരണം സൗദി പബ്ളിക് ഇൻവെസ്റ്റ്മെൻ്റ് ഫണ്ടിൽ നിന്നോ ലുലു ഗ്രൂപിൽ നിന്നോ ലഭിച്ചിട്ടില്ലെന്നും റോയിട്ടേഴ്സ് പറയുന്നുണ്ട്.
നേരത്തെ ഇന്ത്യയിലെ പ്രമുഖ അരിയുത്പാദകരായ ദാവത് കംബനിയുടെ 30 ശതമാനം ഓഹരി സൗദി പബ്ളിക് ഇൻവെസ്റ്റ്മെൻ്റ് ഫണ്ട് സ്വന്തമാക്കിയിരുന്നു. റിലയൻസ് ജിയോയിൽ 11,367 കോടിയുടെ നിക്ഷേപം നടത്താനും സൗദി പബ്ളിക് ഇൻവെസ്റ്റ്മെൻ്റ് ഫണ്ട് കരാറുണ്ടാക്കിയിട്ടുണ്ട്..
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa