സൗദിയിലെ വാണിജ്യ സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പ്; ഉപഭോക്താക്കളിൽ നിന്ന് പണം സ്വീകരിക്കാൻ വിസമ്മതിച്ചാൽ നടപടി
റിയാദ്: ഇടപാടുകൾ നടത്തുംബോൾ ഉപഭോക്താക്കളിൽ നിന്ന് പണം സ്വീകരിക്കാൻ വിസമ്മതിക്കുന്ന വാണിജ്യ സ്ഥാപനങ്ങൾ നടപടികൾ നേരിടേണ്ടി വരുമെന്ന് സൗദി വാണിജ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി.
വാണിജ്യ മന്ത്രാലയം ആക്റ്റിംഗ് ഡെപ്യൂട്ടി മിനിസ്റ്റർ ഉമർ അൽ സുഹൈബാനി പുറത്തിറക്കിയ സർക്കുലറിലാണു ഇക്കാര്യം അറിയിക്കുന്നത്.
കൊറോണക്കെതിരെയുള്ള നടപടികളുടെ മറ പിടിച്ച് ഏതെങ്കിലും സ്ഥാപനം കറൻസിയോ നാണയമോ സ്വീകരിക്കാതിരുന്നാൽ നിയമ നടപടികൾ നേരിടേണ്ടി വരും.
ചില സ്ഥാപനങ്ങൾ എല്ലാ ഇടപാടുകളും ബാങ്ക് കാർഡുകൾ വഴി മാത്രമായിരിക്കുമെന്ന് അറിയിച്ച് കൊണ്ടുള്ള ബോഡുകൾ സ്ഥാപനങ്ങളിൽ പ്രദർശിപ്പിക്കുകയും ചിലർ കറൻസിലും നാണയവും സ്വീകരിക്കാൻ വിസമ്മതിക്കുകയും ചെയ്യുന്നത് അധികൃതരുടെ ശ്രദ്ധയിൽ പെട്ടിരുന്നു.
കൊറോണ പ്രതിരോധത്തിൻ്റെ ഭാഗമായി ബാങ്ക് കാർഡുകൾ വഴി ഇടപാടുകൾ നടത്താനും കാശ് ഇടപാടുകൾ നിയന്ത്രിക്കാനുമുള്ള നേരത്തെയുള്ള നിർദ്ദേശം ഇപ്പോൾ നില നിൽക്കുന്നില്ലെന്നും സർക്കുലർ വ്യക്തമാക്കുന്നുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa