അബുദാബിയിൽ ജനത്തിരക്കേറിയ മേഖലകളിൽ വീടുകളിൽ കയറി സൗജന്യ കോവിഡ് ടെസ്റ്റ് തുടങ്ങി
അബുദാബി: പുതിയ കോവിഡ് ടെസ്റ്റ് ക്യാമ്പയിൻ ഭാഗമായി അബുദാബിയിലെ മുൻ നിര ആരോഗ്യപ്രവർത്തകർ രാജ്യത്തെ ജനസാന്ദ്രതയേറിയ പ്രദേശങ്ങളിൽ വീടുകളിൽ ചെന്ന് സൗജന്യമായി ടെസ്റ്റുകൾ നടത്തുന്നു.
അബുദാബി പോലീസിന്റെയും സന്നദ്ധസേവകരുടെയും ആരോഗ്യ വകുപ്പിന്റെയും സംയുക്തമായുള്ള പ്രവർത്തനഫലമായാണ് പുതിയ പദ്ധതി വിജയകരമായി മുന്നോട്ടു പോകുന്നത്. പദ്ധതിയുടെ ഭാഗമായി ശക്ബൂത് നഗര മേഖലയിലാണ് ആദ്യസംഘം ടെസ്റ്റ് നടത്തുന്നത്.
കഴിവിന്റെ പരമാവധി ആളുകളെയും പരിശോധിക്കുക എന്നുള്ളതാണ് പുതിയ പദ്ധതി. വ്യാവസായിക മേഖലകളിൽ കഴിഞ്ഞ ഏപ്രിലിൽ തന്നെ ഇത്തരം പരിശോധനകൾ തുടങ്ങിയിരുന്നു. വളരെയധികം ജനസാന്ദ്രതയേറിയ മേഖലകളിൽ നേരത്തെ തന്നെ പരിശോധനകൾ തുടങ്ങുകയും ചെയ്തിരുന്നു.
വ്യാപകമായ പരിശോധനയുടെ ഫലമായി ലോകത്ത് ഏറ്റവും ആദ്യം ജനസംഖ്യയേക്കാൾ കൂടുതൽ ആളുകളെ പരിശോധനകൾ നടത്തിയ രാജ്യമെന്ന ഖ്യാതി യുഎഇ സ്വന്തമാക്കിയിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa