വാഹനങ്ങളിൽ കൂടുതൽ യാത്രാക്കാരെ കൊണ്ട് പോകുന്നവർക്ക് സൗദി മുറൂറിൻ്റെ മുന്നറിയിപ്പ്
ജിദ്ദ: വാഹനങ്ങളിൽ നിയമ പ്രകാരം അനുവദിക്കപ്പെട്ടതിൽ കൂടുതൽ യാത്രക്കാരെ കൊണ്ട് പോകുന്നവർക്ക് സൗദി ട്രാഫിക് വിഭാഗം മുന്നറിയിപ്പ് നൽകി.
വാഹനത്തിൻ്റെ രെജിസ്റ്റ്രേഷൻ സർട്ടിഫിക്കറ്റിൽ അനുവദിക്കപ്പെട്ടതിലും കൂടുതൽ പേരെ യാത്ര ചെയ്യാൻ അനുവദിച്ചാൽ 1000 റിയാൽ മുതൽ 2000 റിയാൽ വരെയായിരിക്കും പിഴ ഈടാക്കുകയെന്ന് മുറൂർ അറിയിച്ചു.
വാഹനങ്ങളുടെ നംബർ പ്ളേറ്റുകൾ അവക്കായി നിശ്ചയിക്കപ്പെട്ട സ്ഥലത്ത് തന്നെ സ്ഥാപിക്കേണ്ടതിൻ്റെ ആവശ്യകതയും സൗദി മുറൂർ ഓർമ്മപ്പെടുത്തി.
വാഹനങ്ങളുടെ നംബർ പ്ളേറ്റുകൾ നിശ്ചിത സ്ഥലത്ത് തന്നെ സ്ഥാപിക്കാതിരുന്നാൽ 1000 റിയാൽ മുതൽ 2000 റിയാൽ വരെയാണു പിഴ ഈടാക്കുക.
അനുവദിക്കപ്പെട്ടതിലും കൂടുതൽ ചരക്കുകൾ വാഹനങ്ങളിൽ കൊണ്ട് പോകുന്നത് നിരവധി അപകടങ്ങൾ ക്ഷണിച്ച് വരുത്തുമെന്നും സൗദി ട്രാഫിക് വിഭാഗം മുന്നറിയിപ്പ് നൽകി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa