സൗദിയിലുള്ളവരുടെ ശ്രദ്ധക്ക്; കള്ളന്മാരുടെ ശല്യമുള്ളതായി മുന്നറിയിപ്പ്
ജിദ്ദ: രാത്രിയിൽ കള്ളന്മാരുടെ ശല്യം വർദ്ധിക്കുന്നുണ്ടെന്നും പല മലയാളി പ്രവാസികളും മോഷ്ടാക്കളുടെ അക്രമങ്ങൾക്കിരയായിട്ടുണ്ടെന്നുമുള്ള ജിദ്ദയിൽ നിന്നുള്ള ഒരു പ്രവാസി സുഹൃത്തിൻ്റെ മുന്നറിയിപ്പ് സന്ദേശം സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്നു.
കഴിഞ്ഞ ദിവസങ്ങളിൽ ചില മലയാളികൾ മോഷ്ടാക്കളുടെ അക്രമത്തിനിരയാകുകയും ഇഖാമയും പേഴ്സുമെല്ലാം നഷ്ടപ്പെടുകയും ചെയ്തതായാണു മുന്നറിയിപ്പ് സന്ദേശത്തിൽ പറയുന്നത്.
രാത്രി അപരിചിതർ റൂമിൻ്റെ കതകിനു മുട്ടിയാൽ ഒരിക്കലും തുറക്കരുതെന്നും അത് വലിയ അപകടം ചെയ്യുമെന്നും എല്ലാ പ്രവാസികളും സൂക്ഷിക്കണമെന്നും സന്ദേശത്തിൽ ഓർമ്മിപ്പിക്കുന്നു.
പ്രത്യേകിച്ച് ഹൗസ് ഡ്രൈവർമാർ പോലുള്ളവരുടെ പുറത്തുള്ള റൂമുകളിലാണു മോഷ്ടാക്കളുടെ ശല്യം കൂടുതലായും കാണുന്നത് എന്നാണു സന്ദേശത്തിൽ നിന്ന് വ്യക്തമാകുന്നത്.
ഏതായാലും ഈ സാഹചര്യത്തിൽ എല്ലാവരും കരുതണമെന്നും കതകുകൾ അടക്കാൻ മറക്കരുതെന്നും മുന്നറിയിപ്പ് സന്ദേശത്തിൽ പ്രവാസി സുഹൃത്ത് എല്ലാവരോടുമായി ആഹ്വാനം ചെയ്യുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa