സൗദിയിലുള്ളവരുടെ എക്സിറ്റ് വിസകൾ ഒക്ടോബർ 31 വരെ സൗജന്യമായി പുതുക്കി നൽകൽ ആരംഭിച്ചു
റിയാദ്: കൊറോണ പ്രതിസന്ധി മൂലം യാത്ര ചെയ്യാൻ സാധിക്കാതെ വരികയും നേരത്തെ ഇഷ്യു ചെയ്ത ഫൈനൽ എക്സിറ്റ് വിസ കാലാവധികൾ അവസാനിക്കുകയും ചെയ്തവരുടെ എക്സിറ്റ് വിസാ കാലാവധി ഒക്ടോബർ 31 വരെ നീട്ടി നൽകുന്ന നടപടികൾ ആരംഭിച്ചു.
സല്മാൻ രാജാവിൻ്റെ നിർദ്ദേശപ്രകാരം ഫീസ് ഈടാക്കാതെ ഓട്ടോമാറ്റിക്കായാണു എക്സിറ്റ് വിസാ കാലാവധികൾ പുതുക്കി നൽകുന്നത്.
ഇത് വരെ 28,884 എക്സിറ്റ് വിസകൾ ഇപ്രകാരം ഓട്ടോമാറ്റിക്കായി പുതുക്കി നൽകിയിട്ടുണ്ടെന്ന് ജവാസാത്ത് അറിയിച്ചു.
അതേ സമയം റി എൻട്രി വിസകൾ ഓട്ടോമാറ്റിക്കായി പുതുക്കുന്നതിനെ സംബന്ധിച്ച് ഇത് വരെ അറിയിപ്പൊന്നും ഉണ്ടായിട്ടില്ല.
ഇഖാമകളും റി എൻട്രി വിസകളും അവസാനിച്ച നിരവധി പ്രവാസികളാണു നാട്ടിലുള്ളത്. പലരും സൗദിയിലുള്ള സ്പോൺസർമാരുമായി ബന്ധപ്പെട്ട് ഓൺലൈൻ വഴി ഇഖാമയും റി എൻട്രിയുമെല്ലാം പുതുക്കുകയാണു ചെയ്തിട്ടുള്ളത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa