ലോകം കൊറോണയുടെ രണ്ടാം തരംഗം അഭിമുഖീകരിക്കുന്നു; സൂക്ഷിച്ചില്ലെങ്കിൽ വരും ദിനങ്ങളിൽ കൊറോണ രോഗികൾ വീണ്ടും വർദ്ധിക്കുമെന്ന് സൗദി ആരോഗ്യ മന്ത്രി
ജിദ്ദ: നേരത്തെ പാലിച്ച കൊറോണ മുൻ കരുതലുകളുടെ ഫലമാണു ഇപ്പോൾ സൗദി അറേബ്യ അനുഭവിക്കുന്നതെന്ന് സൗദി ആരോഗ്യ മന്ത്രി ഡോ: തൗഫീഖ് അൽ റബീഅ പറഞ്ഞു.
ആവശ്യമായ മുൻകരുതലുകൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയതിനാൽ ലോകം ഇപ്പോൾ കൊറോണയുടെ രണ്ടാം തരംഗം നേരിട്ട് കൊണ്ടിരിക്കുകയാണ്.
കൊറോണ പ്രതിരോധ നടപടികൾ സ്വീകരിക്കുന്നതിൽ അശ്രദ്ധരായാൽ വരും ദിനങ്ങളിൽ സൗദിയിൽ കോവിഡ് ബാധിതരുടെ എണ്ണം വീണ്ടും വർദ്ധിക്കുമെന്നും ആരോഗ്യമന്ത്രി മുന്നറിയിപ്പ് നൽകി.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സൗദിയിൽ 381 പേർക്കാണു കൊറോണ സ്ഥിരീകരിച്ചത്. 357 പേർക്ക് രോഗമുക്തി ലഭിച്ചു. 8487 കേസുകളാണു നിലവിൽ ആക്റ്റീവ് ആയിട്ടുള്ളത്. 844 പേർ ഗുരുതരാവസ്ഥയിൽ കഴിയുന്നു.
പുതുതായി 16 പേരാണു കൊറോണ മൂലം മരിച്ചത്. കഴിഞ്ഞ ഏതാനും മാസങ്ങൾക്ക് ശേഷം ഒരു ദിവസം റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും കുറഞ്ഞ മരണ നിരക്കാണിത്. സൗദിയിലെ ആകെ കൊറോണ മരണം 5201 ആയി ഉയർന്നിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa