വീണ്ടും കർഫ്യൂ ഏർപ്പെടുത്താൻ തങ്ങൾ ആവശ്യപ്പെട്ടിട്ടില്ലെന്ന് സൗദി ആരോഗ്യ മന്ത്രാലയം
ജിദ്ദ: രാജ്യത്ത് വീണ്ടും കർഫ്യൂ ഏർപ്പെടുത്താൻ തങ്ങൾ ആവശ്യപ്പെട്ടിട്ടില്ലെന്ന് സൗദി ആരോഗ്യ മന്ത്രാലയ വാക്താവ് ഡോ: മുഹമ്മദ് അബ്ദുൽ ആലി അറിയിച്ചു.
നിലവിലെ സാഹചര്യത്തിൽ ഒരു കർഫ്യൂവിൻ്റെ ആവശ്യം സൗദിയിൽ ഇല്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.
ആരോഗ്യ മന്ത്രാലയവും മറ്റു വകുപ്പുകളും നിരീക്ഷണങ്ങളും തുടർ നടപടികളും നടത്തുന്നുണ്ട്. ആവശ്യമെങ്കിൽ കൂടുതൽ മുൻ കരുതൽ നടപടികൾ സ്വീകരിക്കാവുന്നതാണ്. എന്നാൽ അതിന്റെ ആവശ്യം വരുമെന്ന് താൻ പ്രതിക്ഷിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
സൗദിയിൽ പുതുതായി 323 പേർക്കാണു വൈറസ് ബാധ സ്ഥിരീകരിച്ചത്. 335 പേർ സുഖം പ്രാപിച്ചു. ഇതോടെ രാജ്യത്ത് ഇത് വരെ കൊറോണ ബാധിച്ചവരിൽ 96.07 ശതമാനം പേർ രോഗമുക്തരായി.
8249 പേരാണു ചികിത്സയിൽ കഴിയുന്നത്. അതിൽ 767 പേർ ഗുരുതരാവസ്ഥയിൽ കഴിയുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 15 പേർ കൂടി മരിച്ചതോടെ സൗദിയിലെ ആകെ കൊറോണ മരണം 5296 ആയി ഉയർന്നിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa