പ്രവാസി സമൂഹത്തിനു ശക്തമായ പിന്തുണ നൽകിയ അബദുറഹ്മാൻ ബിൻ മുസാഅദ് രാജകുമാരൻ താൽക്കാലികമായി ട്വിറ്ററിൽ നിന്ന് പിൻവാങ്ങുന്നു
ജിദ്ദ: പ്രമുഖ സൗദി രാജകുടുംബാഗം അബ്ദുറഹ്മാൻ ബിൻ മുസാഅദ് ബിൻ അബ്ദുൽ അസീസ് രാജകുമാരൻ താൽക്കാലികമായി ട്വിറ്റർ അക്കൗണ്ടിൽ പോസ്റ്റ് ചെയ്യുന്നത് നിർത്തുന്നു.
രാജകുമാരൻ തന്നെയാണു താത്ക്കാലികമായി പിൻവാങ്ങുന്നതായി അറിയിച്ചത്. തൽക്കാലം പിൻവാങ്ങുന്നു. അല്ലാഹു ഉദ്ദേശിച്ചാൽ വീണ്ടും കാണാം എന്നാണു അദ്ദേഹം പോസ്റ്റ് ചെയ്തത്.
പ്രവാസികളായ തൊഴിലാളികളെ പിന്തുണച്ച് കൊണ്ട് കൊറോണയുടെ ആരംഭ കാലത്ത് രാജകുമാരൻ പോസ്റ്റ് ചെയ്ത ട്വീറ്റ് ഏറെ ശ്രദ്ധേയമായിരുന്നു.
കൊറോണ പകരാൻ വിദേശികൾ കാരണമാകുന്നുവെന്ന ചിലരുടെ അഭിപ്രായത്തെ ശക്തമായി എതിർത്ത രാജകുമാരൻ ഒരു റൂമിൽ 20 പേരെയെല്ലാം താമസിപ്പിക്കുന്ന തൊഴിലുടമകളുടെ തെറ്റിനു പാവപ്പെട്ട വിദേശി തൊഴിലാളികളെയല്ല കുറ്റപ്പെടുത്തേണ്ടതെന്ന് എന്ന് ഓർമ്മിപ്പിച്ചിരുന്നു.
അറബ് മേഖലയിൽ സോഷ്യൽ മീഡിയയിൽ വലിയ സ്വാധീനമുള്ള രാജകുമാരനു 80 ലക്ഷത്തിലധികം ഫോളോവേഴ്സാണുള്ളത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa