സൗദിയിൽ പൊതു സ്ഥലങ്ങളിൽ മാന്യമായ വസ്ത്രങ്ങൾ ധരിക്കാത്തവർക്ക് പണി കിട്ടി
അൽഖസീം: പൊതു സ്ഥലങ്ങളിൽ മാന്യമായ വസ്ത്ര ധാരണവും കൊറോണ പ്രതിരോധ നടപടികൾ പാലിക്കുന്നുണ്ടെന്നും ഉറപ്പ് വരുത്തുന്നതിനായുള്ള സുരക്ഷാ വിഭാഗങ്ങളുടെ പരിശോധനകൾ തുടരുന്നു.
അൽ ഖസീം പോലീസ് നടത്തിയ പൊതു പരിശോധനയിൽ ഉറങ്ങുന്ന സമയത്ത് ധരിക്കുന്ന വസ്ത്രങ്ങൾ ധരിച്ചവരെയും മാസ്ക്ക് ധരിക്കാതെയും ശരിയായ രീതിയിൽ ധരിക്കാതെയും പുറത്തിറങ്ങിയവരെയും പിടികൂടി.
മാന്യമായ വസ്ത്രങ്ങൾ ധരിക്കാതെ പുറത്തിറങ്ങിയവർക്ക് 100 റിയാലാണു പിഴ ഈടാക്കുക. രണ്ടാം തവണ പിഴ ഇരട്ടിയാക്കും.
മാസ്ക്ക് ധരിക്കാതെ പുറത്തിറങ്ങുന്നവർക്ക് നേരത്തെ മുന്നറിയിപ്പ് നൽകിയത് പ്രകാരം 1000 റിയാലാണു പിഴ ഈടാക്കുന്നത്
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa