സൗദിയിൽ അഴിമതി വിരുദ്ധ വേട്ട തുടരുന്നു; മുൻ ശൂറാ അംഗവും അഴിമതി വിരുദ്ധ സമിതി അംഗവുമെല്ലാം പ്രതിപ്പട്ടികയിൽ
റിയാദ്: അഴിമതിക്കെതിരെയുള്ള സൗദി ഭരണകൂടത്തിൻ്റെ നീക്കങ്ങൾ ശക്തമായി മുന്നോട്ട് പോകുന്നു. പുതുതായി 123 ക്രിമിനൽ കേസുകളാണു അഴിമതി വിരുദ്ധ സമിതി കൈകാര്യം ചെയ്യുന്നതെന്ന് ബന്ധപ്പെട്ടവർ വ്യക്തമാക്കി.
വിവിധ തലങ്ങളിൽ വ്യത്യസ്ത രീതികളിൽ അഴിമതിയും സ്വജന പക്ഷ പാതവും നടത്തിയതിനു പ്രതിപ്പട്ടികയിലുള്ളവരിൽ മുൻ ശൂറാ മെംബറും അഴിമതി വിരുദ്ധ സമിതി അംഗവും ജഡ്ജിയും എല്ലാം ഉൾപ്പെടുന്നുണ്ട്.
അഴിമതിക്കെതിരെ ശക്തമായ നിലപാടാണു മുഹമ്മദ് ബിൻ സല്മാൻ രാജകുമാരൻ്റെ നേതൃത്വത്തിൽ സ്വീകരിച്ച് വരുന്നത്.
രാജകുമാരനായാലും മന്ത്രിയായാലും അഴിമതി നടത്തിയാൽ നടപടി സ്വീകരിക്കുമെന്ന് മുഹമ്മദ് ബിൻ സല്മാൻ രാജകുമാരൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
ഏതാനും ദിവസങ്ങൾക്ക് മുംബ് കോടിക്കണക്കിനു റിയാലിൻ്റെ അഴിമതിക്കേസുകൾ അഴിമതി വിരുദ്ധ സമിതി കണ്ടെത്തുകയും പ്രതികളെ പിടികൂടുകയും ചെയ്തിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa