സൗദിയിലെ പ്രവാസികളുടെ ശ്രദ്ധക്ക്; വരും ദിനങ്ങളിൽ പരിശോധനകൾ ശക്തമാകാൻ സാധ്യത
ജിദ്ദ: വരും ദിനങ്ങളിൽ സൗദിയിലെ തൊഴിൽ, ഇഖാമ, അതിർത്തി നിയമ ലംഘന പരിശോധനകൾ ശക്തമാകാൻ സാധ്യത.
കഴിഞ്ഞയാഴ്ച സൗദിയിലെ തനൂമയിലെ മല മുകളിലുണ്ടായ വൻ തീപ്പിടിത്തത്തിനു കാരണക്കാർ അതിർത്തി വഴി നുഴഞ്ഞു കയറിയ മൂന്ന് വിദേശികളാണെന്നത് വലിയ ഞെട്ടലുണ്ടാക്കിയ വാർത്തയായിരുന്നു.
തുടർന്ന് ഏത് തരത്തിലുള്ള നിയമ ലംഘകരെക്കുറിച്ചും വിവരങ്ങൾ ലഭിച്ചാൽ സുരക്ഷാ വിഭാഗത്തിനു കൈമാറണമെന്ന് രാജ്യത്തെ സ്വദേശികളോടും വിദേശികളോടും സൗദി സുരക്ഷാ വിഭാഗം ആഹ്വാനം ചെയ്തിരിക്കുകയാണ്.
അതോടൊപ്പം താമസ രേഖയില്ലാതെ രാജ്യത്ത് കഴിയുന്ന നിയമം ലംഘകര്‍ക്കും നുഴഞ്ഞു കയറ്റക്കാര്‍ക്കും സഹായമൊരുക്കുന്നവർക്ക് ഒരു ലക്ഷം റിയാല്‍ വരെ പിഴയും രണ്ട് വര്‍ഷം വരെ തടവും ലഭിക്കുമെന്ന് അധികൃതർ ശക്തമായ മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
രാജ്യത്തിൻ്റെ സുരക്ഷ ലക്ഷ്യമാക്കിക്കൊണ്ട് വരും ദിനങ്ങളിൽ ശക്തമായ പരിശോധനകൾ തന്നെ ഉണ്ടായേക്കുമെന്നാണു അധികൃതരുടെ മുന്നറിയിപ്പുകളിൽ നിന്ന് സൂചന ലഭിക്കുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa