സൗദിയിൽ വ്യാജ സിം കാർഡ് വില്പന സംഘം ഇപ്പോഴും സജീവം; ഇന്ത്യക്കാരും തട്ടിപ്പ് സംഘത്തിൽ
ജിദ്ദ: സൗദിയിൽ വ്യാജ സിം കാർഡ് വില്പന സംഘം ഇപ്പോഴും സജീവമായി തുടരുന്നതായാണു വിവിധ റിപ്പോർട്ടുകളിൽ നിന്ന് വ്യക്തമാകുന്നത്.
വിദേശികളുടെയും സ്വദേശികളുടെയും ഐ ഡി പ്രൂഫിൻ്റെ കോപ്പി ഉപയോഗിച്ച് സിം കാർഡുകൾ പുറത്തിറക്കി വില്പന നടത്തുകയാണു സംഘം ചെയ്യുന്നത്.
കഴിഞ്ഞയാഴ്ചകളിൽ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ വിവിധ ദേശക്കാരെ വ്യാജ സിം വില്പന നടത്തിയതിനാൽ പിടി കൂടിയിരുന്നു.
സമീപ ദിനങ്ങളിൽ കിഴക്കൻ പ്രവിശ്യയിൽ നടന്ന പരിശോധനകളിൽ ഒരു ഇന്ത്യക്കാരനും സുരക്ഷാ വിഭാഗത്തിൻ്റെ പിടിയിലായിട്ടുണ്ട്.
വ്യക്തികളുടെ ഐ ഡി പ്രൂഫിന്മേൽ അവരറിയാതെ പുറത്തിറക്കുന്ന സിം കാർഡുകൾ ക്രിമിനൽ പശ്ചാത്തലമുള്ളവർ ദുരുപയോഗം ചെയ്യാൻ സാധ്യത കൂടുതലാണ്.
ഏതാനും മാസങ്ങൾക്ക് മുംബ് ഒരു മലയാളി തൻ്റെ പേരിൽ താനറിയാതെ പുറത്തിറക്കിയ സിം ഉപയോഗിച്ച് നടന്ന തട്ടിപ്പിൻ്റെ ഇരയായിരുന്നു. പിന്നീട് പോലീസിനെ തൻ്റെ നിരപരാധിത്വം ബോധ്യപ്പെടുത്തിയാണു മലയാളി രക്ഷപ്പെട്ടത്.
തങ്ങളുടെ പേരിൽ എത്ര സിം കാർഡുകൾ നിലവിലുണ്ടെന്ന് പരിശോധിക്കുന്നതിനുള്ള സംവിധാനം ഉപയോഗപ്പെടുത്തിയാൽ ഒരു പരിധി വരെ ഈ നൂലാമാലകളിൽ നിന്ന് രക്ഷപ്പെടാൻ സാധിച്ചേക്കും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa