സൗദിയിൽ സ്ഥാപനങ്ങൾ നടത്തുന്നവരുടെ ശ്രദ്ധക്ക്; കസ്റ്റമർ കൊറോണ പ്രതിരോധ പ്രോട്ടോക്കോളുകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തിയില്ലെങ്കിൽ പണി കിട്ടും
ജിദ്ദ: സ്ഥാപനങ്ങളിൽ വരുന്ന കസ്റ്റമർ സൗദി ആരോഗ്യമന്ത്രാലയം നിർദ്ദേശിച്ച കൊറൊണ പ്രതിരോധ പ്രോട്ടോക്കോളുകൾ പാലിച്ചിട്ടുണ്ടെന്ന് ഉറപ്പ് വരുത്തിയില്ലെങ്കിൽ വൻ പിഴ നൽകേണ്ടി വരും.
നേരത്തെ ഇത് സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയം ഓർമ്മപ്പെടുത്തിയതാണെങ്കിലും ഇന്നലെ ആഭ്യന്തര മന്ത്രാലയ സുരക്ഷാ വിഭാഗം വാക്താവ് വീണ്ടും ശക്തമായ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്.
സ്വകാര്യ സ്ഥാപനങ്ങളിൽ മാസ്ക്ക് ധരിക്കാതെയും അകലം പാലിക്കാതെയും മറ്റു പ്രോട്ടോക്കോളുകൾ പാലിക്കാതെയും ആളുകളെ കണ്ടാൽ ആദ്യ തവണ 10,000 റിയാലും രണ്ടാം തവണ ഇരട്ടിയും പിഴ നൽകുകയും സ്ഥാപനം 3 മാസം മുതൽ 6 മാസം വരെ അടച്ചിടുകയും ചെയ്യേണ്ടി വരും.
ഈ സാഹചര്യത്തിൽ സ്ഥാപനങ്ങളിൽ വരുന്ന ഉപഭോക്താക്കൾ കൊറോണ പ്രതിരോധ പ്രോട്ടോക്കോളുകൾ പാലിച്ചിട്ടുണ്ടെന്ന് ഉറപ്പ് വരുത്തൽ സ്ഥാപനങ്ങളുടെ കൂടി ആവശ്യമായി വരും.
ഇനിയുള്ള ദിവസങ്ങളിൽ കൊറോണ പ്രതിരോധ പ്രോട്ടോക്കോളുകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിനായി പരിശോധനകൾ വീണ്ടും ശക്തമാക്കിയേക്കുമെന്നും അധികൃതർ സൂചന നൽകുന്നുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa