ചില കാരണങ്ങളാൽ സൗദിയിൽ വരും ദിനങ്ങളിൽ കൊറോണ കേസുകൾ വർദ്ധിക്കാൻ സാധ്യതയെന്ന് ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥൻ
ജിദ്ദ: വ്യത്യസ്ത കാരണങ്ങൾ കൊണ്ട് സൗദിയിൽ കൊറോണ കേസുകളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടാകുമെന്നാണു തങ്ങൾ പ്രതീക്ഷിക്കുന്നതെന്ന് ആരോഗ്യമന്ത്രാലയം പബ്ളിക് ഹെൽത്ത് അണ്ടർ സെക്രട്ടറി ഡോ: ഹാനി ജോഖദാർ പറഞ്ഞു.
കാലാവസ്ഥാ വ്യതിയാനം, വീട്ടിനകത്തും പുറത്തുമുള്ള കുടുംബ സംഗമങ്ങളുടെ വർദ്ധനവ്, മാസ്ക്ക് ധരിക്കുന്നതിലെ വിമുഖത എന്നിവയാണു പ്രധാനമായും കൊറോണ കേസുകളുടെ വർദ്ധനവിനു കാരണമായേക്കാവുന്ന സംഗതികൾ എന്നാണു ഡോ:ഹാനി പറയുന്നത്.
യൂറോപിലും അമേരിക്കയിലുമെല്ലാം കൊറോണ ഒന്നാം ഘട്ടത്തിൽ വ്യാപിച്ചത് പോലെ വീണ്ടും തിരിച്ച് വരുന്നതായാണു കാണാൻ സാധിക്കുന്നത്. സാമൂഹിക അകലം പാലിക്കാത്തതും മാസ്ക്ക് ധരിക്കാത്തതുമാണു അതിനു കാരണം.
അത് കൊണ്ട് തന്നെ എല്ലാവരും മാസ്ക്ക് ധരിക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും പ്രത്യേകിച്ച് ഈ സന്ദർഭത്തിൽ അടഞ്ഞ പ്രദേശങ്ങളിലെ സംഗമങ്ങൾ ഒഴിവാക്കണമെന്നും ഡോ:ഹാനി ഓർമ്മിപ്പിച്ചു.
ജനങ്ങളിൽ അമിത ആത്മവിശ്വാസം കാണുന്നുണ്ടെന്നും കൊറോണ മുൻ കരുതലുകൾ പാലിക്കാതിരുന്നാൽ അത് വലിയ അപകടം ചെയ്യുമെന്നും അധികൃതർ കഴിഞ്ഞ ദിവസവും മുന്നറിയിപ്പ് നൽകിയിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa