തിരുനബിയുടെ ഖബർ ഉൾകൊള്ളുന്ന ഹുജ്റത്തുശ്ശരീഫിന്റെ പരിപാലകൻ മരിച്ചു
മദീന: തിരുനബി (സ്വ)യുടെ ഖബർ ഉൾക്കൊള്ളുന്ന ഹുജ്റത്തുശ്ശരീഫിൻ്റെയും റൗളാ ശരീഫിന്റെയും മുഖ്യ പരിപാലകൻ അഗാ അഹ്മദ് അലി യാസീൻ അന്തരിച്ചു.
മസ്ജിദുന്നബവിയിലെ മുഅദ്ദിനായിരുന്നു അഗാ അഹ്മദ് അലി യാസീൻ മരിച്ച വിവരം അറിയിച്ചത്.
വിശുദ്ധ ഹുജ്റയും കഅബാ ശരീഫുമെല്ലാം പരിപാലിക്കുന്നതിനു നൂറ്റാണ്ടുകൾക്ക് മുംബ് നിയമിക്കപ്പെട്ടവരാണു അഗാക്കൾ.
പാരമ്പര്യമായി ഈ ദൗത്യം ഇവരാണ് നിർവ്വഹിച്ച് വരുന്നത്. മദീനയിൽ ഇനി അവശേഷിക്കുന്നത് 3 അഗാക്കൾ മാത്രമാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
അഗാ അഹ്മദ് യാസീന്റെ മയ്യിത്ത് ജന്നത്തുൽ ബഖീഇൽ മറവ് ചെയ്തു. മരിക്കുമ്പോൾ 95 വയസ്സായിരുന്നു അദ്ദേഹത്തിൻറെ പ്രായം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa